HomeCinemaMovie Newsമഞ്ജു വാര്യർ ഇനി IPS ഓഫീസർ !

മഞ്ജു വാര്യർ ഇനി IPS ഓഫീസർ !

വേട്ട എന്നത് ഒരു സാധാരണ പദമാണ്. എന്നാൽ മഞ്ജു വാര്യരും വേട്ടയുമായി എന്താണു ബന്ധം ?  മറ്റൊന്നുമല്ല; മഞ്ജു വാര്യരുടെ പുതിയ സിനിമയാണ് കാര്യം. ട്രാഫിക്‌ എന്ന ഒറ്റ ച്ചിത്രം കൊണ്ട് മലയാള സിനിമയിൽ ഇടം നേടിയ സംവിധായകനായ രാജേഷ്‌ പിള്ളയാണ് മഞ്ജുവിന്റെ പുതിയ ചിത്രമായ വേട്ട ഒരുക്കുന്നത്. പുത്തൻ ചിന്തകളും  ആശയങ്ങളുമാണ്‌ ഈ സംവിധായകനെ നവ സിനിമയുടെ ഭാഗമാക്കിയത്. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു.

വേട്ടയിൽ ആരെയാണ് വേട്ടയാടുന്നത്? ഇര ആരായിരിക്കു? തികഞ്ഞ ഒരു സസ്പെൻസ്‌ ത്രില്ലറാണ് രാജേഷ് പിള്ള ഒരുക്കുന്നത്.

ഏറെ ജനപ്രിയരായ അഭിനേതാക്കളുടെ സാന്നിധ്യം ഈ ചിത്രത്തിലുണ്ട്. മഞ്ജുവാണ് ഇതിൽ പ്രധാന നടി. ഇതിൽ മഞ്ജു ആദ്യമായി ഒരു പോലീസെ ഓഫീസറുടെ വേഷം അഭിനയിക്കുന്നു. ശ്രീ ബാല IPS എന്ന സിറ്റി പോലീസ് കമ്മിഷണർ.  നായകരായി ഇന്ദ്രജിത്തും  കുഞ്ചാക്കോ ബോബനുമുണ്ട്. മെൽവിൻ ഫിലിപ്പ് എന്ന സാധാരണക്കാരനെ അവതരിപ്പിക്കുമ്പോൾ സൈലക്സ് എബ്രഹാം എന്ന അസി. കമ്മിഷണറെ  ഇന്ദ്രജിത്തും അവതരിപ്പിക്കുന്നു.

 

ഒരു കേസ് അന്വേഷണമാണ് ഈ സിനിമയുടെ കാതലായ വിഷയം. അത് ഏറ്റെടുത്തിരിക്കുന്നത് സിറ്റി കമ്മിഷണറായ ശ്രീബാല  IPS  ആണ്. ഒപ്പം സൈലെക്സ്   അബ്രഹവും ചേർന്ന് കേസന്വേഷണം നടത്തുന്നു. ഏറെ പ്രതിസന്ധികളിലൂടെയാണ് കേസ് മുന്നോട്ടു നീങ്ങുന്നത് . പ്രേം  പ്രകാശ്‌, മിഥുൻ രമേശ്‌, കോട്ടയം നസീർ, ഇർഷാദ്, തുടങ്ങിയവർ ഇതിൽ അഭിനയിക്കുന്നു. അരുണ്‍ ലാൽ രാമാ ചന്ദ്രന തിരക്കഥ എഴുതിയ ഈ ചിത്രം കൊച്ചി, പീരുമേട് എന്നിവടങ്ങളിൽ ചിത്രീകരണം പൂർത്തിയായി വരുന്നു. റെഡ് റോസ് റിലീസ് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments