HomeCinemaMovie Newsവീരാളി പെണ്‍കുട്ടിയുടെ കഥയുമായി 'മലയത്തി മാതു' വരുന്നു

വീരാളി പെണ്‍കുട്ടിയുടെ കഥയുമായി ‘മലയത്തി മാതു’ വരുന്നു

വടക്കാൻ മലബാറിൽ 1980 കാല ഘട്ടങ്ങളിൽ ജീവിച്ചിരുന്ന മാതു എന്ന മുധുക വംശത്തിൽ പിറന്ന വീരാളിയായ പെണ്‍കുട്ടിയുടെ കഥ പറയുകയാണ്‌ ‘മലയത്തി മാതു’ എന്ന ചിത്രം. പ്രേം ഗീത് സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ വാര്ത്തകളും  പോസ്റ്റർകളും  ഇപ്പോൾ തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിക്കഴിഞ്ഞു. തമിഴ്, മലയാളം സിനിമകളിൽ നിത്യ സാനിദ്ധ്യമായ നായിക സോണിയ മൽഹാർ ആണ് മലയത്തി മാതുവിനെ അവതരിപ്പിക്കുന്നത്.

തോട്ടം തൊഴിലാളിയും ക്രൂരനുമായ ചിന്നപ്പയെ വരച്ച വരയിൽ നിർത്തിയവളാണ് മാതു. ചിന്നപ്പയുടെ പണിക്കാരനായിരുന്നു മാതുവിന്റെ ഭർത്താവ് മല്ലൻ. ഇയാളുടെ കൈപ്പിഴ കൊണ്ട് ചിന്നപ്പയുടെ പശുക്കൾ ചത്തു. ചിന്നപ്പ മല്ലനെ തടവിൽ വച്ചു. മല്ലനെ വിട്ടു കിട്ടാൻ മാതു പല വഴികൾ നോക്കി.  ഒടുവിൽ ചിന്നപ്പ, തന്റെ മുഖ്യ ശത്രുവിനെ നശിപ്പിച്ചാൽ മല്ലനെ വിട്ടു കൊടുക്കാമെന്നു വാക്ക് കൊടുക്കുന്നു.

മാതു തന്റെ വശീകരണ തന്ത്രം കൊണ്ട് ചിന്നപ്പയുടെ ശത്രുവിനെ വശീകരിച്ച് വധിക്കുന്നു. മാതു വാക്ക് പാലിച്ചു. ചിന്നപ്പയോ? മാനവ ഫിലിം മേക്കേഴ്സിന്റെ  ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ബാജിഷ് സിദ്ദാർധ്. പി. ആർ. ഓ അയ്മനം സാജൻ.  തമിഴിലും  മലയാലത്തിലുമായി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വയനാട്, കുടക് എന്നിവിടങ്ങളിൽ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments