HomeCinemaMovie Newsഅന്ന് മഞ്ജു വാര്യരെ കാണാനായി കരഞ്ഞു; ഇന്ന് തേജസ് അതെ താരത്തോടൊപ്പം അഭിനയിക്കുന്നു; സ്വപ്നം പോലെ...

അന്ന് മഞ്ജു വാര്യരെ കാണാനായി കരഞ്ഞു; ഇന്ന് തേജസ് അതെ താരത്തോടൊപ്പം അഭിനയിക്കുന്നു; സ്വപ്നം പോലെ ഒരു കണ്ടുമുട്ടൽ !

അന്ന് കരഞ്ഞെങ്കിലും ഇന്ന് കൂടെ അഭിനയിക്കാന്‍ പറ്റിയ സന്തോഷത്തിലാണ് ഇപ്പോള്‍ തേജസ്. ഷൂട്ടിങ്ങിനിടെയാണ് മഞ്ജു വാര്യര്‍ തേജസ്സിന്റെ രണ്ടര വയസ്സിലെ വീഡിയോ കാണാന്‍ ഇടയായത്. എനിക്ക് മഞ്ജു വാര്യരെ കാണണം എന്ന് പറഞ്ഞായിരുന്നു അവൻ കരഞ്ഞത്. കുരുന്നിന്റെ സ്നേഹത്തിനു മുന്നില്‍ സ്വതസിദ്ധമായ ചിരി ആയിരുന്നു താരത്തിന്റെ മറുപടി. ഒപ്പം നിര്‍ത്തി ഒരു ഫോട്ടോ എടുക്കാനും മറന്നില്ല മഞ്ജു. ആറു വയസ്സാണ് ഇപ്പോള്‍ തേജസിന്. വെള്ളരിക്ക പട്ടണം എന്ന ചിത്രത്തില്‍ ഓഡിഷന്‍ വഴി തിരഞ്ഞെടുക്കപ്പെട്ടു വന്നതാണ് മാസ്റ്റര്‍ തേജസ്. ഫുള് ഓണ്സ്റ്റുഡിയോസ് നിര്മിക്കുന്ന ‘വെള്ളരിക്കാപട്ടണ’ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്ന്നാണ് രചന. അലക്സ് ജെ.പുളിക്കല് ആണ് ഛായാഗ്രഹണം.മഞ്ജുവാര്യര്ക്കും സൗബിനും പുറമേ സലിംകുമാര്,സുരേഷ്കൃഷ്ണ,കൃഷ്ണശങ്കര്,ശബരീഷ് വര്മ,ഇടവേള ബാബു,അഭിരാമി ഭാര്ഗവന്,കോട്ടയം രമേശ്,വീണനായര്,പ്രമോദ് വെളിയനാട് ,ശ്രീകാന്ത് വെട്ടിയാര് തുടങ്ങിയവര് ചിത്രത്തില് അഭിനയിക്കുന്നു. എഡിറ്റിങ് അപ്പുഭട്ടതിരിയും അര്ജു ബെന്നും ചേര്ന്ന് നിര്വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകൾ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments