HomeCinemaMovie Newsമോഹന്‍ലാലിന്റെ ഗാന്ധിനഗര്‍ ഇനി പൃഥ്വിയ്ക്ക് സ്വന്തം

മോഹന്‍ലാലിന്റെ ഗാന്ധിനഗര്‍ ഇനി പൃഥ്വിയ്ക്ക് സ്വന്തം

ഗാന്ധിനഗര്‍, മലയാളികൾ ഈ പേര് ഒരിക്കലും മറക്കാതിരിക്കാൻ കാരണം മോഹൻലാൽ അഭിനയിച്ച ‘ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്’ എന്ന സിനിമയാണ്. ഈ സ്ഥലത്തിനും പേരിനും അത്രയേറെ പ്രശസ്തി നേടിക്കൊടുത്തതും ലാലാണ്. സമീപകാലത്ത് ഇറങ്ങിയ ലോഹം എന്ന ചിത്രത്തില്‍ ആ സ്ഥലപ്പേര് വീണ്ടും ലാല്‍ പ്രേക്ഷകരെ ഓര്‍മിപ്പിയ്ക്കുന്നുണ്ട്.എന്നാല്‍ കൊച്ചിയിലെ ഗാന്ധിനഗര്‍ ഇപ്പോള്‍ പൃഥ്വിരാജിന്റെ ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുകയാണ്. ഇനി വരാനിരിക്കുന്ന നാല് ചിത്രങ്ങളുടെയും പ്രധാന ലൊക്കേഷന്‍ കൊച്ചിയാണ്, അതില്‍ രണ്ട് ചിത്രങ്ങള്‍ ഗാന്ധി നഗറിലും ചിത്രീകരിക്കുന്നു
പൃഥ്വിരാജിന്റ ആഗസ്റ്റ് സിനിമാസ് നിര്‍മിയ്ക്കുന്ന അനുരാഗ കരിക്കിന്‍ വെള്ളം കടവന്തറയിലും ഗാന്ധിനഗറിലുമായി ചിത്രീകരണം പുരോഗമിയ്ക്കുകയാണ്. ആസിഫ് അലിയും ബിജു മേനോനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.
പൃഥ്വിരാജിനെയും ചെമ്പന്‍ വിനോദിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിജു ആന്റണി സംവിധാനം ചെയ്യുന്ന ഡാര്‍വിന്റെ പരിണാമം എന്ന ചിത്രവും കടവന്തറയിലും ഗാന്ധിനഗറിലുമായിട്ടാണ് ചിത്രീകരിക്കുന്നത്. പൃഥ്വിയുടെ ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments