HomeCinemaMovie Newsആറാം ക്ലാസ്സിൽ തുടങ്ങിയ ലെനയുടെ പ്രണയം വിവാഹത്തിൽ എത്തിയപ്പോൾ സംഭവിച്ചതെന്ത് ? ലെന തുറന്നു പറയുന്നു...

ആറാം ക്ലാസ്സിൽ തുടങ്ങിയ ലെനയുടെ പ്രണയം വിവാഹത്തിൽ എത്തിയപ്പോൾ സംഭവിച്ചതെന്ത് ? ലെന തുറന്നു പറയുന്നു !!

2014 ജനുവരി 16 നായിരുന്നു ലെനയുടെയും അഭിലാഷ് എസ് കുമാറിന്റെയും വിവാഹം. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന്റെ എഴുത്തുകാരില്‍ ഒരാളാണ് അഭിലാഷ്. എന്നാല്‍ തിരിച്ചറിവെത്തുന്നതിന് മുന്‍പ് തുടങ്ങിയ പ്രണയ ബന്ധം വിവാഹത്തിലേക്ക് കടന്നപ്പോള്‍ അധികാലം നീണ്ടും നിന്നില്ല. ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചിതരാകുകയായിരുന്നു. അഭിലാഷുമായി വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും മനസ്സില്‍ പ്രണയമുണ്ട്. ലെനയുടെ ആദ്യത്തെ പ്രണയമായിരുന്നു അത്.. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ആ പ്രണയത്തെ കുറിച്ച് ലെന പറയുന്നു:

 

 

 

ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന അഭിലാഷ് എന്ന കുട്ടിയ്ക്ക് എന്നോട് പ്രണയമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. സ്‌കൂളില്‍ എവിടെ പോയാലും അഭിലാഷ് എന്നെ ഫോളോ ചെയ്യും. വീട്ടിലേക്കുള്ള യാത്രയില്‍ സൈക്കിളില്‍ പിന്തുടരും. പിന്നെ എനിക്കും തോന്നി ഒന്ന് പ്രണയിച്ചാല്‍ എന്താണെന്ന്. സ്‌കൂളില്‍ എല്ലാവരും അതിനെ പ്രണയമെന്ന് വിളിച്ചപ്പോള്‍ ഞങ്ങളും അത് അംഗീകരിച്ചു. പക്ഷെ പ്രണയം ഒരിക്കലും പഠനത്തെ ബാധിക്കരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. ശരിക്കും ഒരു കാഞ്ചന – മൊയ്തീന്‍ പ്രണയം പോലെ തമ്മില്‍ എന്നും കാണും. സ്‌കൂളില്‍ ആരുമറിയാതെ നോക്കും. ഒരേ ക്ലാസില്‍ അല്ലാത്തത് കൊണ്ട് ഇടവേളകളില്‍ വരാന്തയിലൂടെ ഇറങ്ങി നടക്കുമ്പോള്‍ ഒരു ചിരി സമ്മാനിക്കും. നിഷ്‌കളങ്കവും പവിത്രവുമായ പ്രണയം.. ആത്മാര്‍ത്ഥമായി ഞങ്ങള്‍ പ്രണയിച്ചു.

 

 

 

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ട് പേരുടെയും വീട്ടില്‍ ഫോണ്‍ കിട്ടി. പിന്നെ ഫോണിലായി പ്രണയം. ഒരു ബെല്ലടിച്ച് കട്ടാക്കുന്നതാണ് ഞങ്ങളുടെ പതിവ്. വീട്ടില്‍ ആരെങ്കിലും ഫോണെടുത്താല്‍ റോങ് നമ്പര്‍ എന്ന് പറഞ്ഞ് കട്ടാക്കും. കുഞ്ഞു കുഞ്ഞു കള്ളത്തരങ്ങള്‍ കാണിക്കും. നമ്മള്‍ എന്തോ വലിയ സംഭവമാണെന്ന് കാണിക്കാന്‍ ഈ കള്ളത്തരങ്ങള്‍ കൂടിയേ തീരൂ എന്ന് ചിന്തിക്കുന്ന കുട്ടിക്കാലം. എട്ടാം ക്ലാസില്‍ എത്തിയപ്പോള്‍ പ്രണയം ഞാന്‍ വീട്ടില്‍ അമ്മയോട് പറഞ്ഞു. ഈ പ്രായത്തില്‍ ഇതൊക്കെയുണ്ടാവും, പക്ഷെ പഠനത്തെ ബാധിക്കരുത് എന്നായിരുന്നു അമ്മയുടെ മറുപടി. അത് ഞങ്ങള്‍ രണ്ടാളും പാലിച്ചു. പത്താം ക്ലാസില്‍ സ്‌കൂളില്‍ ഫസ്റ്റ് റാങ്ക് ഹോള്‍ഡറായി. ഞാന്‍ പത്താം ക്ലാസിലെത്തിയപ്പോഴേക്കും അഭിലാഷ് ബവന്‍സിലേക്ക് മാറി. പിന്നെ സംസാരം ഫോണിനെ ആശ്രയിച്ചായിരുന്നു.

 

 
ഞങ്ങള്‍ തമ്മില്‍ പ്രണയ സംസാരങ്ങള്‍ കുറവായിരുന്നു. വലിയ ബുദ്ധിജീവി സംസാരമായിരുന്നു എല്ലാം. വായിച്ച പുസ്തകങ്ങളും പുതിയ കണ്ടുപിടുത്തങ്ങളുമെല്ലാം അതില്‍ പെടും. പ്രണയം അന്നും ഇന്നും മധുരമാണ്. അനുഭവിക്കുന്നവര്‍ക്ക് മാത്രം മനസ്സിലാകുന്ന വികാരം- ലെന പറയുന്നു.

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

തീർച്ചയായും അറിഞ്ഞിരിക്കുക !! ഒരുതരത്തിലുമുള്ള ക്യാൻസർ വരാതിരിക്കാൻ………

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments