HomeCinemaMovie Newsദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവല്ല ? സിനിമാലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !!

ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവല്ല ? സിനിമാലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !!

നടൻ ദിലീപ് കാവ്യാമാധവനെയും മഞ്ജു വാര്യരെയും വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു വിവാഹം കൂടി കഴിച്ചിരുന്നതായി റിപ്പോര്‍ട്ട്. മിമിക്രിതാരം അബിയായിരുന്നു ഇതിന് സാക്ഷിയെന്നും പോലീസ് പറഞ്ഞതായി മനോരമ ചാനലാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. അബിയെ പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നും പറയുന്നു. ഒരു ബന്ധുവിന്റെ മകളെ വിവാഹം കഴിച്ചതായിട്ടാണ് വിവരം. ഇത് രജിസ്റ്റർ വിവാഹമായിരുന്നു. അപ്പോഴാണ് ദിലീപിന് സിനിമയിൽ അവസരം വരുന്നത്. വൈകാതെ മഞ്ജു വാര്യരുടെ പ്രണയത്തിലായി. ഇതോടെ ആദ്യം വിവാഹം കഴിച്ച യുവതിയെ ദിലീപും ബന്ധുക്കളും ചേർന്ന് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു. ഈ യുവതി ഇപ്പോൾ ഗൾഫിലാണ് ഉള്ളത് എന്നും മനോരമ റിപ്പോർട്ടിൽ പറയുന്നു.

പോലീസ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിരിക്കുയാണെന്നുമാണ് വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈ വിവരം പോലീസിന് കിട്ടിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഈ ബന്ധം ഒഴിവാക്കിയാണ് ദിലീപ് 1998 ല്‍ മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. 2015 ല്‍ ഈ വിവാഹബന്ധം വേര്‍പെട്ട ശേഷമായിരുന്നു കാവ്യാ മാധവനുമായുള്ള വിവാഹം. സിനിമാതാരമായി മാറുന്നതിന് മുമ്പ് മിമിക്രി അവതരിപ്പിച്ച് നടക്കുന്ന സാഹചര്യത്തില്‍ ബന്ധുവുമായി പ്രണയത്തിലാകുകയും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്‌തെന്നുമാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments