പ്രധാനപ്പെട്ട രംഗങ്ങളെല്ലാം വെട്ടിമാറ്റി; തന്നെ ചതിക്കുകയായിരുന്നു,ഗുരുതര ആരോപണവുമായി നടി രംഗത്ത്

34

ആദം ജോണിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി മിഷ്തി വിവാദ വെളിപ്പെടുത്തലുമായി രംഗത്ത്.കങ്കണയുടെ മണികര്‍ണികയാണ് വിവാദച്ചുഴിയില്‍ അകപ്പെട്ടത്. നടിക്കെിരെ ചിത്രത്തിന്റെ സംവിധായകന്‍ ക്രിഷും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മിഷ്തിയുടെ ആരോപണം. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കങ്കണ വഞ്ചിച്ചെന്ന് നടി പറയുന്നു.

അവര്‍ക്ക് പ്രാധാന്യം ലഭിക്കാന്‍ മറ്റുള്ള താരങ്ങളുടെ കഥാപാത്രങ്ങളെ വെട്ടിമുറിച്ചെന്നും മിഷ്തി പറയുന്നു. ചിത്രം എങ്ങനെയായിരുന്നോ ആദ്യം പൂര്‍ത്തിയാക്കിയത് അതില്‍ എഡിറ്റിങ് നടത്തി തന്റെ കഥാപാത്രത്തിനു മാത്രം പ്രധാന്യം നല്‍കുന്ന തരത്തില്‍ ഈ ചിത്രത്തെ മാറ്റി. സിനിമ തിയറ്ററില്‍ കണ്ട് താന്‍ ആശ്ചര്യപ്പെട്ടുപോയെന്നാണ് മിഷ്തി പറയുന്നത്.

നിര്‍മാതാവ് കമല്‍ ജെയ്ന്‍ ആണ് സിനിമയില്‍ കാശിബായി എന്ന കഥാപാത്രം ചെയ്യാന്‍ എന്നെ വിളിക്കുന്നത്. ആദ്യമേ തന്നെ ഈ വേഷത്തോട് എനിക്കൊരു താല്‍പര്യം തോന്നിയിരുന്നില്ല. ഇത്ര വലിയൊരു സിനിമയില്‍ സഹനടിയായി അഭിനയിക്കുന്നതു തന്നെയായിരുന്നു എന്നെ പിന്തിരിപ്പിച്ചത്. നായികയ്ക്കൊപ്പം തന്നെ പ്രാധാന്യമുണ്ടെന്നും അതുകൂടാതെ അത്യുഗ്രന്‍ ഫൈറ്റ് രംഗങ്ങളും ഉണ്ടെന്നുപറഞ്ഞപ്പോള്‍ സമ്മതം മൂളി. ചിത്രത്തിന്റെ സംവിധായകന്‍ ക്രിഷ് ആണെന്നതായിരുന്നു കരാര്‍ ഒപ്പിടാനുള്ള പ്രധാനകാരണം. അദ്ദേഹം മികച്ച സംവിധായകനാണെന്നും മിഷ്തി പറഞ്ഞു.

അങ്ങനെ എന്നോട് പറഞ്ഞതുപോലെ തന്നെ ഫൈറ്റ് രംഗങ്ങളും മറ്റും ഷൂട്ട് ചെയ്തു. പക്ഷേ സിനിമയില്‍ ഇതൊന്നും കണ്ടില്ല. റിലീസിന് നാല് ദിവസം മുമ്ബാണ് സിനിമ മുഴുവനായി കാണുന്നത്. സത്യത്തില്‍ ഞെട്ടിപ്പോയി. സ്‌ക്രീനിങിനു ശേഷം പൂര്‍ണ നിരാശയിലായിരുന്നു. പിന്നീട് കൃഷിനോട് സംസാരിച്ചപ്പോളാണ് ഇതിന് പിന്നിലുള്ള വിവാദങ്ങളെക്കുറിച്ച്‌ കൂടുതല്‍ മനസ്സിലായത്. കങ്കണ എന്നെ ചതിക്കുകയായിരുന്നു. താരം പറയുന്നു..