HomeCinemaMovie Newsഅസിൻ വിവാഹിതയാകുന്നു; വരൻ മൈക്രോമാക്‌സ് ഉടമ രാഹുല്‍: വിവാഹം ജനുവരി 23 ന്

അസിൻ വിവാഹിതയാകുന്നു; വരൻ മൈക്രോമാക്‌സ് ഉടമ രാഹുല്‍: വിവാഹം ജനുവരി 23 ന്

മലയാളിയും ബോളിവുഡ് നടിയുമായ അസില്‍ തോട്ടുങ്കലിന്റെയും മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മ്മയുടെയും വിവാഹം ജനുവരി 23 ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. 26 ന് ദില്ലിയില്‍ വെച്ച് വിവഹം നടക്കുമെന്നാ റിപ്പോര്‍ട്ട് നിഷേധിച്ച് അസിന്‍ തന്നെ രംഗത്തു വന്നിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. 36 വയസുകാരനായ രാഹുല്‍ ശര്‍മ്മ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയുടെ ഉടമയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സക്‌സസ്ഫുള്‍ ബിസിനസ് മാഗ്‌നറ്റുകളില്‍ ഒരാളുമാണ്.

നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച അസിന്‍ ബോളിവുഡിലും പ്രശംസ നേടിയിരുന്നു. അഭിഷേക് ബച്ചന്‍ നായകനാകുന്ന ഓള്‍ ഈസ് വെല്ലാണ് അസിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

മലയാളത്തില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയാണ് അസിന്റെ ആദ്യ ചിത്രം. തമിഴിലും തെലുങ്കിലും താര റാണിയായിരുന്ന അസിന്റെ ആദ്യ ബോളിവുഡ് ചിത്രം ആമിര്‍ ഖാന്‍ നായകനായ ഗജിനിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments