HomeCinemaMovie News''ആ ദു:ഖം ക്യാമറക്ക് മുന്നിലെങ്ങാനുമായിരുന്നെങ്കിൽ രണ്ട് ഓസ്കാർ എങ്കിലും കിട്ടിയേനേ'' സണ്ണിലിയോണിനെ കണ്ട അനുഭവം പങ്കുവച്ച്...

”ആ ദു:ഖം ക്യാമറക്ക് മുന്നിലെങ്ങാനുമായിരുന്നെങ്കിൽ രണ്ട് ഓസ്കാർ എങ്കിലും കിട്ടിയേനേ” സണ്ണിലിയോണിനെ കണ്ട അനുഭവം പങ്കുവച്ച് ജയസൂര്യ

കൊച്ചി: വനിതാ അവാർഡിൽ സണ്ണിലിയോണിനെ കണ്ട അനുഭവം ഫേസ് ബുക്കിലൂടെ പങ്കുവച്ച് ജയസൂര്യ. ഒരു സിനിമ അവര്‍ഡ് നൈറ്റില്‍ നൃത്തം ചെയ്യാന്‍ കേരളത്തില്‍ എത്തിയ സണ്ണിലിയോണിനെ ആ വേദിയില്‍ വച്ചാണ് ജയസൂര്യ കണ്ടുമുട്ടിയത്. ഇതിന്‍റെ അനുഭവം വളരെ രസകരമായി സണ്ണിയോടൊപ്പം ഉള്ള സെല്‍ഫിയോടെ പങ്കുവയ്ക്കുകയാണ് ജയസൂര്യ. ഒരു രണ്ട് മിനിട്ട് കൊണ്ട് ഞങ്ങള്‍ക്ക് അവരെക്കുറിച്ച് ഉണ്ടായിരുന്ന കണ്‍സെപ്റ്റ് ഒക്കെ മാറിപോയി എന്ന് ജയസൂര്യ പറയുന്നു. ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ മനസിലെ കളങ്കം മായ്ക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കില്‍ ഞാന്‍ പറയും ഏറ്റവും ക്വാളിറ്റി ഉള്ള സ്ത്രീ അവരാണെന്നും ജയസൂര്യ.

 
ജയസൂര്യയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഇങ്ങനെ:
“സണ്ണി ലിയോൺ “…ഇന്നലത്തെ വനിതാ അവാർഡിൽ എനിക്ക് അവാർഡിന്റെ സന്തോഷത്തിന് പുറമേ മറ്റൊരു സന്തോഷം കൂടി ഉണ്ടായിരുന്നു സാക്ഷാൽ സണ്ണി ലിയോൺ ഉണ്ടെന്ന് അറിഞ്ഞപ്പൊ ..ഞങ്ങൾ എല്ലാവരും ഇങ്ങനെ കാത്തിരിയ്കായിരുന്നു ആ വരവിനായി ..അങ്ങനെ കാത്ത് കാത്തിരിക്കുമ്പോൾ അതാ നടന്ന് വരുന്നു ..’സണ്ണി വെയിൻ’ ..സർവത്ര മൂഡും പോയി ..വനിത ചതിക്കാണല്ലോ ഭഗവാനേ എന്ന് തോന്നിയ പോയ നിമിഷമായിരുന്നു അത് ..ഞങ്ങളുടെ മുഖത്തെ ആ ആത്മാർത്ഥമായ ദു:ഖം സിനിമ ക്യാമറക്ക് മുന്നിലെങ്ങാനുമായിരുന്നെങ്കിൽ മിനിമം രണ്ട് ഓസ്കാർ എങ്കിലും കിട്ടിയേനേ ..അജു വർഗീസിന്റെയൊക്കെ വീട്ടിൽ ആരോ മരിച്ച പോലെ ആയിരുന്നു അവന്റെ മുഖത്തെ ഭാവം .. which sunny leone supriya ..?അങ്ങനെ ഒരു കുട്ടി ജീവിച്ചിരിപ്പുണ്ടോ ..??അതായിരുന്നു പ്രിഥ്വിരാജിന്റെ സംശയം ( പാവം സുപ്രിയ ) ..അങ്ങനെ എന്റെ അവാർഡ് കഴിഞ്ഞതും ദാ സണ്ണി ലിയോണിന്റെ ഡാൻസ് ,അത് കഴിഞ്ഞ് വനിതയുടെ ഫോട്ടോ ഷൂട്ടിനായി എന്നെ വിളിച്ചു കൊണ്ട് പോയി ..ചെന്നപ്പൊ വിജയ്‌ ,ഷാനി , ശക്തിശ്രീ അങ്ങനെ എല്ലാരും നിക്കുന്നു അപ്പൊ സണ്ണി ലിയോൺ ആ വഴി പാസ്സ് ചെയിതു ..ഞങ്ങൾ എല്ലാവരും സംസാരിച്ചു , ഒരു ഫോട്ടോയും എടുത്തു ..ഒരു 2 മിനിട്ട് കൊണ്ട് ഞങ്ങൾക്ക് അവരെക്കുറിച്ച് ഉണ്ടായിരുന്ന concept ഒക്കെ മാറിപോയി ..അത്ര പ്ലീസിംഗും റെസ്പക്റ്റോടും കൂടിയാണ് അവര് ഞങ്ങളോട് സംസാരിച്ചത് ..ഒരു നല്ല വ്യക്തിത്വം . ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ മനസിലെ കളങ്കം മായ്ക്കാൻ അവർക്ക് സാധിച്ചെങ്കിൽ ഞാൻ പറയും ഏറ്റവും quality ഉള്ള സ്ത്രീ അവരാണ് ..

” മറ്റുള്ളവരോടുള്ള respect തന്നെയാണ് ഏറ്റവും വലിയ വിദ്യാഭ്യാസം ‘ …

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments