HomeCinemaMovie Newsക്രിസ്മസ് വിശേഷങ്ങ ൾ പങ്കുവച്ച് റിമിടോമിയും മുക്തയും

ക്രിസ്മസ് വിശേഷങ്ങ ൾ പങ്കുവച്ച് റിമിടോമിയും മുക്തയും

മുക്തയുടെയും റിങ്കുവിന്റെ വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ക്രിസ്മസ് ആണിത്. പക്ഷേ ഇരുവരുടെയും ആദ്യ ക്രിസ്മസിന് തന്നെ മുക്തയ്ക്ക് റിമി പണി കൊടുത്തു. ക്രിസ്മസിന്റെ തലേന്ന് റിങ്കുവിനെയും കൂട്ടി റിമി ഒറ്റപ്പോക്കുവച്ചുകൊടുത്തു. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാനാണ് റിമിയും റിങ്കുവും പോയത്.മുക്തയുടെ സങ്കടം മാറ്റാനായി റിമിയുടെ വക തലേന്നായിരുന്നു ക്രിസ്മസ് ആഘോഷങ്ങളെല്ലാം. പക്ഷേ തനിയ്ക്ക് അത്രയ്ക്ക് സങ്കടമൊന്നുമില്ലെന്ന് മുക്ത പറയുന്നു. എന്തായാലും തിരുവനന്തപുരത്തേയ്ക്ക് പോകേണ്ടത് അത്യാവശ്യമല്ലേ. ഇപ്പോള്‍ റിമിയുടെ എല്ലാ പ്രൊഗ്രമുകളും കോഡിനേറ്റ് ചെയ്യുന്നത് സഹോദരന്‍ റിങ്കുവാണത്രേ. എന്നാല്‍ ഇത്തവണ ചേച്ചിയുടെ മോന്‍ സച്ചു വീട്ടില്‍ ഇല്ലാത്തതിന്റെ സങ്കടമുണ്ട്. ചേച്ചി ദുബായില്‍ ജോലി സംബന്ധമായ തിരക്കിലാണ് മുക്ത പറഞ്ഞു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമിയും മുക്തയും ക്രിസ്മസ് വിശേഷങ്ങള്‍ പങ്ക് വച്ചത്

ഇപ്പോള്‍ ചെയ്ത് കൊണ്ടിരിയ്ക്കുന്ന ചിത്രം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഇനി മറ്റൊരു ചിത്രത്തിന് വേണ്ടിയും ഡേറ്റ് കൊടുക്കണ്ടന്നാണ് തീരുമാനം. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് അഭിനയം. ഇനി ചെറിയ ബ്രേക്ക് എടുത്ത് കുടുംബ ജീവിതം ആസ്വാദിക്കണം. മുക്ത പറയുന്നു
പപ്പയില്ലാത്ത കൊണ്ട് ആഘോഷങ്ങളിലൊന്നും വലിയ താത്പര്യമില്ലായിരുന്നു. എന്നാല്‍ മുക്ത വന്നതോട് കൂടി അതെല്ലാം മറന്നു. റിമി ടോമിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments