HomeCinemaവ്യാജ അശ്ലീല വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നു: നിയമനടപടിയുമായി നടി ജൂഹി റസ്‌തുഗി

വ്യാജ അശ്ലീല വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നു: നിയമനടപടിയുമായി നടി ജൂഹി റസ്‌തുഗി

തന്‍റെ പേരിൽ വ്യാജ അശ്ലീല വിഡിയോകളും ചിത്രങ്ങളും നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയുമായി മിനിസ്ക്രീൻ താരം ജൂഹി റുസ്തഗി. സമൂഹമാധ്യമങ്ങളിലെ ഇത്തരം പോസ്റ്റുകൾ ചൂണ്ടിക്കാട്ടി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയതായി ജൂഹി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ:

കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്‍റെ പേരിൽ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം പ്രചരണങ്ങൾ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗൂഢ ലക്ഷ്യത്തോടെ ചില കുബുദ്ധികൾ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ.

ശ്രദ്ധയിൽപ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകൾ – ചൂണ്ടി കാട്ടി കേരള പൊലീസ് ഡയറക്ടർ ജനറൽ ലോക്നാഥ് ബെഹ്റ IPS നും, എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി. ഇവരുടെ നിർദ്ദേശപ്രകാരം സൈബർ സെൽ എന്‍റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ.

Police ന്‍റെ സഹായത്താൽ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനു മുന്നിൽ കൊണ്ടുവരുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ…..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments