HomeCinemaരശ്‌മികയ്ക്കു പിന്നാലെ എ.ഐ ഡീപ് ഫേക്ക് അക്രമത്തിനിരയായി കത്രീന കൈഫും; ടൈഗര്‍ 3യിലെ ടവ്വല്‍ ഫൈറ്റ്...

രശ്‌മികയ്ക്കു പിന്നാലെ എ.ഐ ഡീപ് ഫേക്ക് അക്രമത്തിനിരയായി കത്രീന കൈഫും; ടൈഗര്‍ 3യിലെ ടവ്വല്‍ ഫൈറ്റ് ചിത്രങ്ങൾ പുറത്ത്

രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കത്രീന കെയ്ഫിന്റെയും വ്യാജ ചിത്രം പ്രചരിക്കുന്നതായി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. ടൈഗര്‍ 3യിലെ ടവ്വല്‍ ഫൈറ്റ് ചിത്രങ്ങളാണ് മോര്‍ഫ് ചെയ്തിരിക്കുന്നത്. ഐഐ ടൂള്‍ ഉപയോഗിച്ച്‌ വീഡിയോകളിലും ചിത്രങ്ങളിലും കൃത്രിമം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്.

”ടൈഗര്‍ 3യിലെ കത്രീന കൈഫിന്റെ ടവല്‍ രംഗം മോര്‍ഫ് ചെയ്യപ്പെടുന്നു. ഡീപ്‌ഫേക്ക് ചിത്രം ശ്രദ്ധ നേടുന്നു. ഇത് ശരിക്കും ലജ്ജാകരമാണ്. എഐ ഒരു മികച്ച ഉപകരണമാണ്, പക്ഷേ സ്ത്രീകളെ മോര്‍ഫ് ചെയ്യാന്‍ ഇത് ഉപയോഗിക്കുന്നത് തികച്ചും ക്രിമിനല്‍ കുറ്റമാണ്. വെറുപ്പ് തോന്നുന്നു.” പ്രണീത് എന്ന ഒരാള്‍ എക്‌സില്‍ കുറിച്ചു.

എന്താണ് ഡീപ് ഫേക്ക് ?

ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സഹായത്തോടെ കൃത്രിമ വീഡിയോകൾ നിർമിക്കുന്ന രീതിയാണിത്. മറ്റ് വീഡിയോകളോ ചിത്രങ്ങളോ ഉപയോഗിച്ച് വേറെ ഒരാളുടേത് എന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രങ്ങളും വീഡിയോകളും നിർമിക്കുന്നതാണ് ഡീപ് ഫേക്ക്. ഒരു വ്യക്തിയുടെ വീഡിയോകളോ ഓഡിയോ റെക്കോർഡിങുകളോ സൃഷ്‌ടിക്കാനോ മാറ്റിമറിയ്ക്കാനോ മെഷീൻ ലേണിംഗ് ഉപയോഗിക്കുന്ന ഒരു തരം സാങ്കേതിക വിദ്യയാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments