വിവാദങ്ങൾക്കിടെ നടൻ ഷെയ്ൻ നിഗത്തെ തേടി ആ അപൂർവ സമ്മാനമെത്തി ! ലൈവായി സന്തോഷം പങ്കുവച്ച് താരം !

98

വളരെ കുറഞ്ഞ കാലയളവില്‍ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ നടൻ ഷെയിന്‍നിഗം പുതിയ സിനിമകളുടെ പേരില്‍ വിവാദങ്ങള്‍ കുടുങ്ങി നില്‍ക്കുകയാണ്. സിനിമകളില്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രെഡ്യൂസേഴ്‌സ് അസേസിയേഷന്‍ താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നിറയെ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയിലൂടെ കടന്ന് പോവുന്നതിനിടെ താരത്തെ തേടി പുതിയ നേട്ടം ലഭിച്ചിരിക്കുകയാണ്. ചെന്നൈയില്‍ വെച്ച് നടന്ന അവാര്‍ഡ് ഷോ യില്‍ നിന്നും മികച്ച നടനുള്ള സ്‌പെഷ്യല്‍ മെന്‍ഷന്‍ അവാര്‍ഡാണ് ഷെയിന് ലഭിച്ചത്. കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ സിനിമകളിലൂടെയാണ് ഈ നേട്ടം ലഭിച്ചത്. ഫേസ്ബുക്ക് ലൈവിലെത്തിയാണ് തന്റെ സന്തോഷം പുറത്തറിയിച്ചത്.

Sharing happiness. ❤️

Geplaatst door Shane Nigam op Zondag 8 december 2019