ആവർത്തിക്കുന്ന ക്രൂരത: മഹാരാഷ്ട്രയില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കല്ലിനിടിച്ചു കൊന്നു !

81

തീരുന്നില്ല സ്ത്രീകളോടുള്ള ക്രൂരത. മഹാരാഷ്ട്രയില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊലപ്പെടുത്തി. നാഗ്പൂരിനടുത്ത് കല്‍മേശ്വറിലാണ് സംഭവം. ഉന്നാവ്, ഹൈദരാബാദ് സംഭവങ്ങളുടെ നടുക്കം മാറുന്നതിന് മുമ്പാണ് കല്‍മേശ്വറില്‍ നിന്നുള്ള വാര്‍ത്തയും പുറത്ത് വരുന്നത്.

വെള്ളിയാഴ്ച്ച കുഞ്ഞിനെ കാണാതാവുകയും തുടര്‍ന്ന് നടത്തിയ തിരച്ചില്‍ ഇന്നലെ വൈകീട്ടോടെ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.വെള്ളിയാഴ്ച്ച വൈകീട്ടോടെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

വീടിന് അല്‍പം അകലെയായുള്ള പാടത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന്‍റെ കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ 37 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.