ബലാത്സംഗക്കേസുകളിൽ കടുത്ത നിലപാടുമായി കേന്ദ്രം: അന്വേഷണം 2 മാസത്തിനകം പൂർത്തിയാക്കണം

103

പോക്സോ കേസുകളിൽ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ. ബലാത്സംഗം, പോക്സോ കേസുകളുടെ അന്വേഷണവും വിചാരണയും വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർക്കും ചീഫ് ജസ്റ്റിസുമാർക്കും കത്തയക്കുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. രണ്ട് മാസത്തിനകം അന്വേഷണവും 6 മാസത്തിനുള്ളിൽ വിചാരണയും പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാർക്കും താൻ കത്തയക്കാൻ പോവുകയാണെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. ബലാത്സംഗവും സ്ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളും ദൗർഭാഗ്യകരവും അത്യന്തം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.