HomeAutoTravel This Seasonഎന്താണ് കേരളത്തെ ഇങ്ങനെ ലോകത്തിലെ സവിശേഷ സ്ഥലമാക്കി തീര്‍ത്തത്? അവയെ സംരക്ഷിക്കാം

എന്താണ് കേരളത്തെ ഇങ്ങനെ ലോകത്തിലെ സവിശേഷ സ്ഥലമാക്കി തീര്‍ത്തത്? അവയെ സംരക്ഷിക്കാം

അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്റ്റഫര്‍ കൊളംബസ്‌ എന്ന നാവികന്‍ സ്പെയിനില്‍ നിന്നും ജീവന്‍ പണയം വച്ച് ഭൂലോകത്തിന്‍റെ ഏതോ കോണില്‍ ഉള്ള അവര്‍ക്ക് അക്ജ്ഞാതമായ ഒരു കൊച്ചു സ്വര്‍ഗ്ഗം തേടി പുറപ്പെട്ടു. ആരും കൂട്ട് പോകാന്‍ ധൈര്യപ്പെടാത്ത ആ യാത്രയില്‍ കപ്പലില്‍ ഉണ്ടായിരുന്നത് വധ ശിക്ഷക്ക് വിധിക്കപ്പെട്ടവും യുദ്ധത്തടവുകാരായ അടിമകളും മാത്രം !! ലക്ഷ്യത്തില്‍ എത്താന്‍ പറ്റിയില്ല എങ്കിലും എത്തിച്ചേര്‍ന്ന സ്ഥലം ആണ് താന്‍ അന്വേഷിച്ച സ്ഥലം എന്ന വിശ്വാസത്തില്‍ ആണ് മരണം വരെ കൊളംബസ് ജീവിച്ചത്. ഇന്നത്തെ അമേരിക്കയുടെ ചരിത്രം അവിടെ തുടങ്ങുന്നു.

 

 
പല സാഹസികരും കരകാണാത്ത കടലില്‍ കൊളംബസ് തേടിയ ആ നാട് തേടി ഇറങ്ങി. നാലോളം കപ്പലുകളില്‍ നൂറ്റമ്പതോളം ആളുകളുമായി പുറപ്പെട്ട മറ്റൊരു നാവികന്‍ ഒരു വര്‍ഷത്തോളം യാത്ര ചെയ്ത് ഒടുവില്‍ കൊളംബസ് കണ്ടുപിടിക്കാതെ പോയ ആ കൊച്ചു സ്വര്‍ഗ്ഗം കണ്ടെത്തി. അപ്പോഴേക്കും കൂടെ വന്നവരില്‍ ഭൂരിഭാഗവും മരണത്തിനു കീഴടങ്ങിയിരുന്നു. യൂറോപ്പിന് ആ കാലഘട്ടത്തില്‍ അക്ഞാതമായിരുന്ന ഭൂമിയിലെ സ്വര്‍ഗ്ഗം കണ്ടെത്തിയ ആ യാത്ര ലക്ഷ്യത്തില്‍ എത്തിയപ്പോള്‍ അത് ലോക ചരിത്രത്തിലെ തന്നെ പുതിയ വഴിത്തിരിവ് ആയി മാറി . വെറുമൊരു നാവികനായിരുന്ന അയാള്‍ അന്ന് മുതല്‍ പോര്‍ച്ചുഗീസിന്‍റെ വീര നായകനായി.
യാത്രക്ക് ചിലവായ തുകയുടെ അറുപത് ഇരട്ടി സമ്പത്ത് കൊണ്ടാണ് അയാള്‍ തിരികെ നാട്ടില്‍ എത്തിയത്.

 

 
ഇന്ത്യന്‍ മഹാ സമുദ്രത്തിന്‍റെ അഡ്മിറല്‍ എന്ന പദവി നല്‍കി രാജ്യം അയാളെ ബഹുമാനിച്ചു. ആ നാവികന്‍റെ പേരായിരുന്നു വാസ്കോഡഗാമ!!! കൊളംബസ് മുതല്‍ ഗാമ വരെയുള്ള അനേകര്‍ ജീവന്‍ പോലും പണയം വച്ച് തേടിയിറങ്ങിയ ആ കൊച്ചു നാടിന്‍റെ ഇന്നത്തെ പേരാണ് ”കേരളം ”!!

 
എന്തിനാണ് ലോകം ഒരുകാലത്ത് കേരളത്തെ തേടി ഇറങ്ങിയത്??

ലോകത്തിലെ ഏറ്റവും നിലവാരമുള്ള കുരുമുളക് വയനാടന്‍ കുരുമുളക് ആയിരുന്നു..ലോകത്തിലെ ഏറ്റവും സുഗന്ധമുള്ള ഇഞ്ചി രാജകുമാരി ഇഞ്ചി ആയിരുന്നു..ലോകത്തിലെ ഏറ്റവും നിലവാരമുള്ള കന്ജാവുകളില്‍ ഒന്ന് നമ്മുടെ സ്വന്തം ഇടുക്കിയുടെ നീല ചടയന്‍ ആണ്..ലോകത്തിലെ ഏറ്റവും രുചികരമായ തേയില മുന്നാറിലെ കൊളുക്ക്മലയില്‍ ആണ്. ലോകത്തിലെ ഏറ്റവും നല്ല തേക്ക് നിലമ്പൂര്‍ വനങ്ങളില്‍ ആണുള്ളത്. തീര്‍ന്നില്ല, ലോകത്തില്‍ ഏറ്റവും നന്നായി മനുഷ്യന് ജീവിക്കാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ ഒന്ന് കേരളം ആണ്.ജീവിതത്തില്‍ ഒരാള്‍ ഒരിക്കല്‍ എങ്കിലും സന്ദര്‍ശിക്കേണ്ട 50 സ്ഥലങ്ങളില്‍ ഒന്ന് കേരളം ആണെന്നാണ് യുനസ്കോ ലോകത്തോട്‌ പറയുന്നത്.

 

 

2500 വര്‍ഷം മുന്‍പ് ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖങ്ങളില്‍ ഒന്ന് ഇന്നത്തെ കൊടുങ്ങല്ലൂരില്‍ ആയിരുന്നു.ഗ്രീക്കുകാരും റോമാക്കാരും അവിടെ വാണിജ്യത്തിനു വന്നിരുന്നു. എന്താണ് ഈ മണ്ണിനെ ഇങ്ങനെ ലോകത്തിലെ സവിശേഷ സ്ഥലം ആക്കി തീര്‍ത്തത്??  അതിനുള്ള ഉത്തരം ആണ് ” പശ്ചിമ ഘട്ട മലനിരകള്‍” !!

 

 

അവിടെ നിന്നും ഉത്ഭവിക്കുന്ന 44 പുഴകള്‍ ആണ് ഈ കൊച്ചു കേരളത്തില്‍ ഉള്ളത് . അവയെ ചുറ്റിപ്പറ്റിയുള്ള നൂറുകണക്കിന് തോടുകളും പാടങ്ങളും മനുഷ്യ ശരീരത്തില്‍ ഞരമ്പുകള്‍ ചോര എത്തിക്കുന്നത്പോലെ കേരളം മുഴുക്കെ അവ ജല സമ്പന്നം ആക്കിയിരുന്നു. ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകള്‍ ഏറ്റവും സമ്പന്നവും ജൈവ വൈവിധ്യവും ആയി നിലകൊള്ളുന്നത് കേരളത്തില്‍ ആയതുകൊണ്ടാണ്‌ ലോകത്തിലെ ഏറ്റവും നിലവാരമുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഇവിടെ ഉണ്ടായത്.
കേരളത്തില്‍ ഇന്നുള്ള ഒന്‍പത് ജില്ലകളും കടല്‍ തീരം ഉള്ളവയാണ്. ശാന്തമായി ഒഴുകുന്ന നമ്മുടെ പുഴകള്‍ ആദ്യകാല ഗതാഗത രീതിയായ ജല ഗതാഗതത്തിനു യോഗ്യമായിരുന്നു. അവ മലനിരകളെ കടലുമായി ബന്ധിപ്പിച്ചു.കടല്‍ നമ്മളെ ലോകവുമായി ബന്ധിപ്പിച്ചു. കടലിനപ്പുറം ലോകം ഉണ്ടെന്നു ലോകം സംസ്കാര സമ്പന്നമായ കാലം മുതല്‍ നമ്മളറിഞ്ഞു.
കേരളത്തിന്‍റെ വിദ്യാഭ്യാസം
കേരളത്തിലെ മത വൈവിധ്യം
കേരളത്തിലെ സംസ്കാര സമ്പന്നത
കേരളത്തിലെ സാമ്പത്തിക പുരോഗതി
എല്ലാത്തിനും ഉള്ള സത്യ സന്ധമായ മറുപടി ആണ് പശ്ചിമഘട്ടമലനിരകളും അവ മൂലമുള്ള കേരളത്തിലെ സവിശേഷ കാലാവസ്ഥയും.!!!
കേരളം ഇങ്ങനെ ആയത് നമ്മുടെ കഴിവുകൊണ്ടല്ല; ഏതെങ്കിലും സംഘടനകളുടെയോ നേതാക്കളുടെയോ കഴിവുകൊണ്ടല്ല. ഈ പ്രകൃതിയുടെ അതിനെ ഇങ്ങനെ സംവിധാനിച്ച സൃഷ്ടാവിന്‍റെ അനുഗ്രഹം കൊണ്ടാണ് നമ്മള്‍ ഇങ്ങനെ ആയത്. അതുകൊണ്ട് നമ്മള്‍ നമ്മളുടെ നാടിനെ അറിയുക. പ്രകൃതിയെ അറിയുക !! നമ്മള്‍ പശ്ചിമഘട്ട മലനിരകള്‍ക്ക് ഏല്‍പ്പിക്കുന്ന ഓരോ മുറിവും അതിന്‍റെ തണലില്‍ കഴിയുന്ന കോടിക്കണക്കിനു ജനങ്ങള്‍ക്ക് അവരുടെ വരുന്ന തലമുറക്ക് ചെയ്യുന്ന ദ്രോഹമാണ്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments