HomeNewsLatest Newsസത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മുൻപ് തമിഴ്നാട് എം.എല്‍.എ അന്തരിച്ചു

സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മുൻപ് തമിഴ്നാട് എം.എല്‍.എ അന്തരിച്ചു

മധുര: സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മുൻപ് തമിഴ്നാട് എം.എല്‍.എ അന്തരിച്ചു. തിരുപുറകുട്രം മണ്ഡലത്തിലെ എ.ഐ.എ.ഡി.എം.കെ നിയമസഭാംഗം എസ്.എം.സീനിവേലാണ് (65) ബുധനാഴ്ച രാവിലെ മധുരയിലെ സ്വകാര്യ ആസ്പത്രിയില്‍ അന്തരിച്ചത്. വോട്ടെണ്ണലിന്റെ തലേദിവസമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് സീനിവേലിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ 22,992 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച അദ്ദേഹം ഫലം വന്നപ്പോഴും, ജയലളിത സത്യപ്രതിജ്ഞ ചെയ്തപ്പോഴുമെല്ലാം ആസ്പത്രിയില്‍ തന്നെയായിരുന്നു. ഒടുവില്‍ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്ന ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments