HomeWorld Newsഐ.എസ് ക്രൂരത വീണ്ടും; ചാരവൃത്തി ആരോപിച്ച് ട്രാക്കിന് പിന്നിൽ കെട്ടി വലിച്ചു കൊന്നു

ഐ.എസ് ക്രൂരത വീണ്ടും; ചാരവൃത്തി ആരോപിച്ച് ട്രാക്കിന് പിന്നിൽ കെട്ടി വലിച്ചു കൊന്നു

ഡെര്‍ന: ചാരവൃത്തി ആരോപിച് തടവിലക്കിയവരെ ഐ എസ് ട്രക്ക്കിനു പിന്നിൽ കെട്ടി വലിച്ചു കൊന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് തന്നെയാണ് തടവുകാരെ ക്രൂരമായി കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വിട്ടത്. ലിബിയന്‍ നഗരമായ ഡെര്‍നയുടെ തെരുവിലെ റോഡിലൂടെ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് തടവിലാക്കിയവരെ കെട്ടിവലിച്ചാണ് ശിക്ഷ നടപ്പിലാക്കിയത്.

കൈകൾ പുറകോട്ടു കെട്ടിയ നിലയിലുള്ള ആളിനെ ആദ്യം മലർത്തിക്കിടത്തിയതിനു ശേഷം കാലിൽ കയറു കെട്ടി ട്രക്കുമായി ബന്ധിപ്പിക്കുന്നു. തന്നെ കൊല്ലല്ലേ എന്ന് അലരിക്കരയുന്നത് ഭീകരർ ശ്രദ്ധിക്കുന്നു പോലുമില്ല. അതിനു ശേഷം ട്രക്ക് പതിയെ മുന്നോട്ടു നീങ്ങുന്നു. വേദനകൊണ്ട് പുളയുന്ന ആളെയും ദേഹം റോഡിൽ ഉരയുന്നത്തിന്റെ  ദൃശ്യവും കാണാം. മാരകമായി മുറിവേറ്റ ആൾ താമസിയാതെ മരിക്കുന്നു.

ഇയാളെ കെട്ടിവലിക്കുന്ന ട്രക്കിനു പിന്നാലെ ശിക്ഷ നടപ്പാക്കുന്നത് കാണാൻ തീവ്രവാദികൾ വരുന്നതും വീഡിയോയിലുണ്ട്. നേരത്തെ തല വെട്ടിയും കെട്ടിടത്തിൽ നിന്നും തള്ളിയിട്ട്ടും വെള്ളത്തിൽ മുക്കിയും ഒക്കെ ആളുകളെ കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ ഐ എസ് പുറത്തു വിട്ടിരുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments