ഡെര്‍ന: ചാരവൃത്തി ആരോപിച് തടവിലക്കിയവരെ ഐ എസ് ട്രക്ക്കിനു പിന്നിൽ കെട്ടി വലിച്ചു കൊന്നു. ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണ് തടവുകാരെ ക്രൂരമായി കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വിട്ടത്. ലിബിയന്‍ നഗരമായ ഡെര്‍നയുടെ തെരുവിലെ റോഡിലൂടെ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് തടവിലാക്കിയവരെ കെട്ടിവലിച്ചാണ് ശിക്ഷ നടപ്പിലാക്കിയത്.
കൈകൾ പുറകോട്ടു കെട്ടിയ നിലയിലുള്ള ആളിനെ ആദ്യം മലർത്തിക്കിടത്തിയതിനു ശേഷം കാലിൽ കയറു കെട്ടി ട്രക്കുമായി ബന്ധിപ്പിക്കുന്നു. തന്നെ കൊല്ലല്ലേ എന്ന് അലരിക്കരയുന്നത് ഭീകരർ ശ്രദ്ധിക്കുന്നു പോലുമില്ല. അതിനു ശേഷം ട്രക്ക് പതിയെ മുന്നോട്ടു നീങ്ങുന്നു. വേദനകൊണ്ട് പുളയുന്ന ആളെയും ദേഹം റോഡിൽ ഉരയുന്നത്തിന്റെ ദൃശ്യവും കാണാം. മാരകമായി മുറിവേറ്റ ആൾ താമസിയാതെ മരിക്കുന്നു.