മലയാള ചിത്രം ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ (My Dear Kuttichathan) ഇംഗ്ളീഷിൽ ഒരുങ്ങുന്നു. പുതുതായി കൂട്ടിച്ചേർത്ത രണ്ട് രംഗങ്ങൾക്കൊപ്പമാണ് 1984ൽ തയാറാക്കിയ ചിത്രം കാലത്തിനൊത്ത മാറ്റങ്ങളുമായി മറ്റൊരു റിലീസിന് തയാറെടുക്കുന്നത്. ‘ഛോട്ടാ ചേതൻ 3D’ (Chota Chetan 3D) എന്ന പേരിലാണ് ചിത്രം വീണ്ടും ഒരുങ്ങുക. ഷെർലിൻ റഫീഖ് സംഭാഷണങ്ങൾ രചിക്കുന്നു. ലിഡിയൻ നാദസ്വരം സംഗീതം നൽകിയ ചിത്രത്തിൽ രംഗനാഥ് രവി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നു. ഇംഗ്ലണ്ടിലെ സാലിസ്ബറിയിൽ നടക്കുന്ന ഒരു രംഗവും ബ്രിട്ടീഷ് ബംഗ്ലാവിൽ നടക്കുന്ന മറ്റൊരു ദൃശ്യവും ചിത്രത്തിൽ പുതിയതായി ചേർത്തിരിക്കുന്നു. കാൻ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം ഇംഗ്ലീഷ് ഭാഷയിൽ പ്രദർശിപ്പിക്കും.
മലയാളത്തിന്റെ അഭിമാനചിത്രം ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ ഇംഗ്ളീഷിൽ ഒരുങ്ങുന്നു; പുതിയ 2 മാറ്റങ്ങൾ !
RELATED ARTICLES