ചിന്നക്കനാലിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. ആനയുടെ ആക്രമണത്തിൽ 301 കോളനി സ്വദേശി കുമാറിന് പരിക്കേറ്റു. 301 കോളനി ഇടിക്കുഴി ഭാഗത്ത് വീടിനു സമീപത് വെച്ചാണ് കാട്ടാന അക്രമിച്ചത്. തലക്കും വാരിയെല്ലിനും പരിക്കേറ്റ കുമാറിനെ മുന്നാറിലെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ കമ്പം ടൗണിലെത്തി വാഹനങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. തുടർന്ന് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി മേഘമല കടുവാ സങ്കേതത്തിലേക്ക് മാറ്റാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ മേഘമല കടുവ സങ്കേതത്തിലെ ഉൾ വനമേഖലയിലേയ്ക് കയറി പോയതിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ഇടുക്കി ചിന്നക്കനാലില്‍ ചക്കകൊമ്പന്റെ ആക്രമണം; പരിക്കേറ്റ യുവാവ് ആശുപത്രിയിൽ
RELATED ARTICLES