കോഴിക്കോട്പെ ട്രോളുമായി ലോറിക്ക് മുകളില്‍കയറി ആത്മഹത്യാഭീഷണി മുഴക്കി ലോറി തൊഴിലാളി. കോഴിക്കോട് തിക്കോടി എഫ്സിഐ ഗോഡൗണിന് മുന്നിലാണ് സംഭവം. മൂരാട് സ്വദേശി അറാഫത്ത് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പയ്യോളി സിഐ സുബാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ലോറിക്ക് മുകളില്‍ കയറി ബലംപ്രയോഗിച്ച് ഇയാളെ താഴെയിറക്കുകയാണ് ചെയ്തത്. ഗോഡൗണില്‍ നിന്ന് ചരക്ക് പുറത്തേയ്ക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ലോറി തൊഴിലാളികളും കരാറുകാരും തമ്മില്‍ ഏറെ നാളായി തര്‍ക്കം നില നിന്നിരുന്നു. കരാറുകാർ മലപ്പുറത്തെ തൊഴിലാളികളെ ഉപയോഗിക്കുകയാണെന്നും പ്രദേശിക തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നുമാണ് പരാതി. തുടർന്ന് നടത്തിയ സമരത്തിനിടെയാണ് സംഭവം. ബലപ്രയോഗത്തിനിടെ പെട്രോള്‍ തെറിച്ച് എസ്ഐയുടെ കണ്ണിനുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്.
പെട്രോളുമായി ലോറിയുടെ മുകളില്‍കയറി ആത്മഹത്യാഭീഷണി മുഴക്കി തൊഴിലാളി; ബലപ്രയോഗത്തിനിടെ എസ്.ഐ യുടെ കണ്ണിനു പരിക്ക്
RELATED ARTICLES