HomeNewsLatest Newsകോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡന പരാതി; യൂറിൻ ബാഗ് നോക്കിയതാണെന്നു പ്രതി; ശാസ്ത്രീയ പരിശോധന നടത്തും

കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡന പരാതി; യൂറിൻ ബാഗ് നോക്കിയതാണെന്നു പ്രതി; ശാസ്ത്രീയ പരിശോധന നടത്തും

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡന പരാതിയിൽ യുവതിയുടെ രഹസ്യ മൊഴിയെടുക്കും. സംഭവത്തില്‍ ശാസ്ത്രീയ പരിശോധനകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സുമാർ ഉൾപ്പെടെ 15 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ വസ്ത്രങ്ങൾ സ്ഥാനം മാറിക്കിടക്കുന്നതു കണ്ട് അറ്റൻഡറോട് ചോദിച്ചിരുന്നെന്ന് ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് മൊഴി നല്‍കിയിട്ടുണ്ട്. എന്നാൽ, ഇതിന് മറുപടിയായി യൂറിൻ ബാഗ് ഉണ്ടോ എന്ന് നോക്കിയതാണെന്ന് പ്രതി മറുപടി നൽകിയെന്നും തൈറോയ്ഡ് രോഗിക്ക് യൂറിൻബാഗ് ആവശ്യമില്ലെന്ന് നിങ്ങൾക്ക് അറിയില്ലേയെന്ന് ചോദിച്ച് ശശീന്ദ്രനെ ആ സമയത്ത് ശകാരിച്ചെന്നും നഴ്സിന്റെ മൊഴിയിലുണ്ട്. തൈറോയ്ഡ് ശസ്ത്രക്രിയക്കു ശേഷം ഐസിയുവിലേക്ക് മാറ്റിയപ്പോൾ അറ്റൻഡർ ശശീന്ദ്രൻ (55) യുവതിയുടെ സ്വകാര്യ ഭാഗങ്ങൾ സ്പർശിച്ചെന്നാണ് പരാതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments