ഉത്സവം മലയാളിക്ക് എന്നും ആവേശമാണ്. അതിൽത്തന്നെ ചെണ്ടമേളമാണ് മുന്നിൽ. അത്തരത്തിൽ ഒരു തായമ്പകയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തൃപ്പുണിത്തുറ സ്വദേശിയും വാദ്യകലാകാരിയായ ഡോക്ടർ നന്ദിനി വർമയാണ് ഈ വിഡിയോയിലെ താരം. കാണികളെ ആവേശഭരിതരാക്കി തയമ്പക കൊട്ടിക്കയറുന്ന ഡോക്ടറിന്റെ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. മാർച്ച് ആറിന് പാലക്കാട് പൂക്കോട്ടുകാളികാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന തായമ്പകയിലെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിച്ചത്. കഴിഞ്ഞ 22 വർഷമായി ചെണ്ടമേളത്തിൽ സജീവ സാന്നിധ്യമാണ് നന്ദിനി. നിലവിൽ തൃപ്പുണിത്തുറയിൽ ആയുർവേദ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ് നന്ദിനി വർമ. കേരള കലാമണ്ഡലത്തിലെ കഥകളി–ചെണ്ട വിഭാഗം അധ്യാപകനായ കലാമണ്ഡലം ഹരികൃഷ്ണ ന്റെ പൂർണ്ണ പിന്തുണ നന്ദിനിയ്ക്കുണ്ട്. വീഡിയോ കാണാം
ഉത്സവമേളത്തിൽ തായമ്പകയുടെ ത്രസിപ്പിക്കുന്ന താളവുമായി ചെണ്ടകൊട്ടി വനിതാ ഡോക്ടർ ! : വൈറലായി വീഡിയോ: വീഡിയോ കാണാം
RELATED ARTICLES