HomeCinema''മൂന്നു നാലു വര്‍ഷമായി ബാലയുടെ ജീവിതത്തില്‍ ഇങ്ങനെ ഉണ്ടാകാറുണ്ട്, ഇത്തവണയും ശക്തനായി തിരിച്ചെത്തും, 'അദ്ദേഹത്തിന് ഒറ്റ...

”മൂന്നു നാലു വര്‍ഷമായി ബാലയുടെ ജീവിതത്തില്‍ ഇങ്ങനെ ഉണ്ടാകാറുണ്ട്, ഇത്തവണയും ശക്തനായി തിരിച്ചെത്തും, ‘അദ്ദേഹത്തിന് ഒറ്റ വിഷമം മാത്രമേയുള്ളു; ‘ ഭാര്യ എലിസബത്ത്

കരള്‍ രോഗത്തെ തുടര്‍ന്ന് ബാല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് . ഇപ്പോള്‍ ബാലയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത്. മൂന്നു നാലു വര്‍ഷമായി ബാലയുടെ ജീവിതത്തില്‍ ഇത്തരത്തിലുള്ള അവസ്ഥകളുണ്ടാകാറുണ്ട് എന്നാണ് എലിസബത്ത് പറയുന്നത്. ആശുപത്രിയിലാണ് എന്ന വാര്‍ത്ത പുറത്തായതാണ് ബാലയെ വിഷമിപ്പിക്കുന്നതെന്നും എലിസബത്ത് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ”ബാല ചേട്ടന്‍ ഐസിയുവില്‍ തന്നെയാണ്. ന്യൂസ് പുറത്തായതാണ് അദ്ദേഹത്തിനുള്ള ആകെ വിഷമം. ഇന്നലെ കണ്ടപ്പോള്‍ അതാണ് പറഞ്ഞത്. എല്ലാവരോടും അദ്ദേഹം ഓക്കെ ആണെന്നും പറയാന്‍ പറഞ്ഞു.

ബാല ശക്തനാണ്. കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി ബാലയുടെ ജീവിതത്തില്‍ ഇതുപോലുള്ള അടിയന്തര അവസ്ഥകള്‍ ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ അദ്ദേഹം ശക്തമായി തിരിച്ചെത്തിയിട്ടുമുണ്ട്. ഇത്തവണയും ശക്തനായി തിരിച്ചെത്തും.
നിങ്ങളെല്ലാവരും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കണം.”-എലിസബത്ത് പറഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് താഴെ ബാലയുടെ ആരോഗ്യത്തിനായി ആശംസകള്‍ അറിയിച്ചിരിക്കുന്നത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ ഭാര്യ അമൃത സുരേഷും മകള്‍ അവന്തികയും ബാലയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments