HomeNewsLatest Newsകോഴിക്കോട് സർവീസ് നടത്തിയ 2 സ്വകാര്യ ബസുകൾ അജ്ഞാതർ അടിച്ച് തകർത്തു

കോഴിക്കോട് സർവീസ് നടത്തിയ 2 സ്വകാര്യ ബസുകൾ അജ്ഞാതർ അടിച്ച് തകർത്തു

ബസ് ഉടമകളുടെ തീരുമാനം മറികടന്ന് ഇന്നലെ സർവീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകൾ കോഴിക്കോട് അജ്ഞാതർ അടിച്ചുതകർത്തു. കോഴിക്കോട് മുക്കം റൂട്ടിൽ ഇന്നലെ സർവീസ് നടത്തിയ കൊളക്കാടൻ ബസ്സുകളാണ് അജ്ഞാതർ തല്ലിത്തകർത്തത്. ഓട്ടം കഴിഞ്ഞ് രാത്രി കോഴിക്കോട് എരഞ്ഞിമാവിൽ നിർത്തിയിരിക്കുകയായിരുന്നു ബസുകൾ.
ബസിന്ടെ ചില്ലുകൾ പൂർണ്ണമായും അടിച്ചുതകർത്തു.

സർക്കാർ അനുമതി ലഭിച്ചിട്ടും മറ്റ് ബസ്സുടമകൾ ബസ്സ് നിരത്തിലിറക്കാത്തപ്പോൾ ഈ ബസുകൾ മാത്രം നിരത്തിലിറങ്ങി ഓടിയതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. കൊളക്കാടൻ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ് ബസ്സുകൾ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments