HomeNewsShortസാങ്കേതിക അനുമതി ലഭിക്കാൻ താമസിക്കുന്നു: ബെവ്‌ ക്യു ആപ്പിന്റെ ട്രയൽ റൺ വൈകിയേക്കും

സാങ്കേതിക അനുമതി ലഭിക്കാൻ താമസിക്കുന്നു: ബെവ്‌ ക്യു ആപ്പിന്റെ ട്രയൽ റൺ വൈകിയേക്കും

ഗൂഗിളിന്റെ സാങ്കേതിക അനുമതി ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് മദ്യ വിതരണത്തിനായി സർക്കാർ തയ്യാറാക്കിയബെവ്‌ ക്യു ആപ്പിന്റെ ട്രയൽ റൺ വൈകും. ആപ്പിന് ഇതുവരെ സാങ്കേതിക അനുമതി ലഭ്യമായിട്ടില്ല. ട്രയൽ റൺ പൂർത്തിയായാൽ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാക്കും. ഇതോടെ മദ്യം വിതരണം ആരംഭിക്കാൻ ആവുമെന്നാണ് സർക്കാർ കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ ശനിയാഴ്ച മദ്യം വിതരണം ആരംഭിക്കാൻ ആകുമോ എന്ന് സംശയമുണ്ട്.

ആപ്പിന് ഗൂഗിളിൽ നിന്നുളള അനുമതി ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിന് ശേഷം സുരക്ഷാപരിശോധന നടത്തും. അനുമതി കിട്ടുന്നതോടെ പ്ലേസ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ വഴി സൗജന്യമായി അപ്പ് ഡൗൺലോ‍ഡ് ചെയ്യാം. ഒരേസമയം 35 ലക്ഷം ആളുകൾക്ക് വരെ ആപ്പ് ഉപയോഗിക്കാൻ ആകും എന്നാണ് ഇത് വികസിപ്പിച്ച കമ്പനി പറയുന്നത്. പേര്, ഫോൺ നമ്പർ, സ്ഥലം എന്നിവ ഉപയോഗിച്ചാണ് ബുക്കിംഗ് നടത്തേണ്ടത്. വ്യക്തി വിവരങ്ങൾ ചോദിക്കില്ല. ഒരാള്‍ക്ക് പത്തുദിവസം കൊണ്ട് മൂന്ന് ലിറ്റര്‍ വരെ മദ്യമാണ് വാങ്ങാനാവുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments