HomeNewsShortബംഗാളിൽ കനത്ത നാശം വിതച്ച് ഉംപുൺ കൊടുങ്കാറ്റ്: ബംഗാളിൽ മരണം 12 കടന്നു: കോടിക്കണക്കിന് രൂപയുടെ...

ബംഗാളിൽ കനത്ത നാശം വിതച്ച് ഉംപുൺ കൊടുങ്കാറ്റ്: ബംഗാളിൽ മരണം 12 കടന്നു: കോടിക്കണക്കിന് രൂപയുടെ നഷ്ടം

ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നു. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ഇതുവരെ 12 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതുവരെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ബംഗാളിൽ 165 കിലോമീറ്റർ വേഗതയിൽ ഏറെ ആഞ്ഞുവീശിയ കാറ്റ് കനത്ത നാശം വിതച്ചു. ബംഗാളിൽ 5 ലക്ഷം ആളുകളെയും ഒഡിഷയിൽ 1.58 ലക്ഷം ആളുകളെയും മാറ്റിപ്പാർപ്പിച്ചു.

കനത്ത കാറ്റിലും മഴയിലും മിക്കയിടത്തും വൈദ്യുതി ബന്ധവും താറുമാറായി. നിരവധി മരങ്ങളും വീടുകളും വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് സൈക്ലോൺ ആയി മാറിയതോടെയാണ് വിനാശകാരിയായത്. ദേശീയ ദുരന്തനിവാരണ സേനയുടെ 41 സംഘങ്ങളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments