തൃശൂരിൽ വൻ കള്ളനോട്ട് വേട്ട. കാരമുക്കിൽ നിന്നും കള്ളനോട്ട് പിടികൂടി. 40 ലക്ഷത്തിന്റെ കള്ളനോട്ടുകളാണ് പിടികൂടിയത്. 2000 ത്തിന്റെ കള്ളനോട്ടുകളാണ് സ്കൂട്ടറിൽ കൊണ്ടു പോകുന്നതിനിടെ പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. എടക്കഴിയൂർ സ്വദേശി ജവാഹ്, നിസാർ എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
തൃശൂരിൽ വൻ കള്ളനോട്ട് വേട്ട: പിടിച്ചെടുത്തത് 40 ലക്ഷത്തിന്റെ നോട്ടുകൾ: രണ്ടുപേർ അറസ്റ്റിൽ
RELATED ARTICLES