സൗദിയിലെ ബുറൈദയില്‍ പൊലീസ് ചെക്ക്പോയിന്റിന് നേരെയുണ്ടായ വെടിവെപ്പ് ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥന്, രണ്ടു ഭീകരര്‍, ബംഗ്ലാദേശ് പൗരന് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം വൈകീട്ട് 3.45നായിരുന്നു സംഭവം. ഹ്യൂണ്ടായ് ഇലാട്രയിലെത്തിയ ഭീകരര്‍ ചെക്ക് പോയിന്റില്‍ നില്‍ക്കുകയായിരുന്ന പൊലസീന് നേരെ വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
മൂന്നു ഭീകരരാണ് ചെക്ക്പോയിന്റില്‍ പോലീസിനുനേരെ വെടിയുതിര്‍ത്തത്. പൊലീസിന്റെ തിരിച്ചടിയിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.