ഈ ക്രിസ്മസ്സിനു യൂറോപ്പ് മുഴുവൻ പറക്കാം വെറും 5 യൂറോ ചിലവിൽ. രയ്നൈർ എയർലൈൻസാണ് അയർലണ്ട് ജനതയ്ക്ക് ഈ ഓഫർ വച്ചു നീട്ടുന്നത്. 5 യൂറോ മുടക്കി വിമാന കമ്പനിയുടെ 31 റൂട്ടുകളിൽ ഈ ഓഫർ വഴി യാത്ര ചെയ്യാം. എന്നാൽ, നവംബർ 25 ന്, അതായത് നാളെ അർദ്ധരാത്രി വരെ മാത്രമേ ഈ ഓഫർ ഉണ്ടാവൂ. ആദ്യം ബുക്ക് ചെയ്യുന്ന 100000 പേർക്കാണ് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാനുള്ള ഈ ഓഫർ ലഭിക്കുക. വളരെ വേഗം സീറ്റുകൾ തീരാൻ സാധ്യതയുള്ളതിനാൽ എത്രയും വേഗം ബുക്ക് ചെയ്യുന്നതാവും സീറ്റ് ലഭിക്കാൻ എളുപ്പം. ഇനി 5 യൂറോ നിരക്കിൽ യൂറോപ്പിൽ എവിടെയും പറന്നോളൂ. താഴെക്കാണുന്ന ലിങ്ക് വഴി കമ്പനിയുടെ സൈറ്റിൽ നിന്നും ഓണ്‍ലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാം www.ryanair.com