HomeCinemaMovie Newsതന്റെ ആരോഗ്യനില അതീവ ഗുരുതരം: അമിതാഭ്‌ ബച്ചന്‍

തന്റെ ആരോഗ്യനില അതീവ ഗുരുതരം: അമിതാഭ്‌ ബച്ചന്‍

ന്യൂഡല്‍ഹി: തന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന്‌ അമിതാഭ്‌ ബച്ചൻ പറയുന്നു. കരളിനെ ബാധിക്കുന്ന ഗുരുതരമായ ലിവര്‍ സിറോസിസ്‌ രോഗം തനിക്കുണ്ടെന്നും ഇതിന്‌ ചികത്സ തേടി വരികയാണെന്നും ഇന്ത്യന്‍ സിനിമയുടെ ബിഗ്‌ബി പറഞ്ഞു. തന്റെ കരളിന്റെ 25 ശതമാനമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്നും ഹെപ്പറ്റൈറ്റിസ്‌ രോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട്‌ പ്രചാരണ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.  കൂലി സിനിമയുടെ ഷൂട്ടിംഗിനിടെ സംഭവിച്ച അപകടമാണ്‌ ആരോഗ്യനില  വഷളാക്കിയത്. അന്ന്‌ അപകടം സംഭവിച്ചപ്പോള്‍ രക്‌തദാനത്തിലൂടെയാണ്‌ രോഗം പകര്‍ന്നത്‌. ജീവന്‍ നിലനിര്‍ത്താനായി 60 ഓളം കുപ്പി രക്‌തം വേണ്ടിവന്നു. ഇതില്‍ ഹെപ്പറ്റൈറ്റിസ്‌ ബാധിച്ച ആരുടെയോ രക്‌തവും തനിക്ക്‌ നല്‍കി. അങ്ങനെ തനിക്ക്‌ രോഗം ബാധിച്ചെന്നും ബിഗ്‌ബി പറഞ്ഞു. പിന്നെ 18 വര്‍ഷത്തെ സാധാരണ ജീവിതത്തിന്‌ ശേഷമാണ്‌ കരളിന്റെ രോഗം തിരിച്ചറിഞ്ഞത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments