HomeWorld NewsGulfദുബായിൽ കെട്ടിടത്തിനു തീ പിടിച്ചു; വൻ നാശനഷ്ടം- വീഡിയോ

ദുബായിൽ കെട്ടിടത്തിനു തീ പിടിച്ചു; വൻ നാശനഷ്ടം- വീഡിയോ

ദുബായ്: ദുബായ് ദൈറ മുറാഖാബാദ് പോലീസ് സ്റ്റേഷനും ഗ്രീന്‍ ലൈനിലുള്ള സലാഹുദ്ദീന്‍ മെട്രോ സ്റ്റേഷനുമിടയിലുള്ള 6 നില കെട്ടിടത്തി നു തീ പിടിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.30 ന് ആണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നതു കണ്ട് ആളുകള്‍ ഫയര്‍ ഫോഴ്‌സിനെ വിളിച്ചു. കെട്ടിടത്തില്‍ നിന്ന് ആളുകളെ ഞൊടിയിടയില്‍ ഒഴിപ്പിച്ചു, ഏതാണ്ട് അരമണിക്കൂറിനുള്ളില്‍ കെട്ടിടത്തില്‍ തീ പടര്‍ന്നു പിടിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ സമീപമുള്ള കെട്ടിടത്തിലേക്കും തീ പടര്‍ന്നു. രണ്ടു കെട്ടിടങ്ങളിലുമായി 48 ഫ്‌ളാറ്റുകളാണ് ഉണ്ടായിരുന്നത്. അഞ്ചു മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. കെട്ടിടം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്.
സമീപമുള്ള മെട്രോ ലൈനിലെ സുരക്ഷയെ കരുതി ഇതുവഴിയുള്ള സര്‍വ്വീസും അധികൃതര്‍ നിര്‍ത്തിവെച്ചു. തീപിടിത്തം ഓഫീസ് സമയം അവസാനിക്കുന്നതിന് മുമ്പായിരുന്നതിനാല്‍ അപ്പാര്‍ട്ടുമെന്റില്‍ ആളുകള്‍ കുറവായിരുന്നത് വലിയരൊളവു വരെ അപകടത്തിന്റെ തീവ്രത കുറച്ചു. എന്നാല്‍, മെട്രോയെ ആശ്രയിച്ച യാത്രക്കാരില്‍ പലരും കുടുങ്ങി. തീപിടിത്തത്തിന്റെ കാരണം ഇനിയും അറിവായിട്ടില്ല. പാചക വാതക സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് തീ പെട്ടന്ന് പിടിക്കാന്‍ ഇടയാക്കിയതെന്ന് കരുതുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments