വിമാനത്തില്‍ വെച്ച് തന്നെ കയറിപിടിക്കാൻ ശ്രമിച്ചയാളിനെ സോഷ്യൽ മീഡിയ വഴി പണി കൊടുത്ത് സീരിയൽ താരം. കളേഴ്സ് ചാനലിലെ ഉത്തരന് എന്ന പരമ്പരയിലെ ടിന ദത്തയാണ് സഹയാത്രികന് തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചതായി ആരോപിച്ചിരിക്കുന്നത്. പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ചിത്രം ടിവി താരം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്തിടുണ്ട്. മുബൈയില്‍ നിന്ന് രാജ്കോട്ടിലേക്ക് മടങ്ങുന്നതിനിടെ ജെറ്റ് എയര്‍വെയ്സില്‍ വെച്ച് ഇയാള്‍ തന്റെ ശരീര ഭാഗങ്ങളില്‍ കയറിപ്പിടിക്കുകയായിരുന്നെന്നാണ് ടിന ദത്ത ആരോപിക്കുന്നത്. താനും തന്റെ മാനേജരും വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. ഞങ്ങള്‍ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ഇയാള്‍ ശരീരത്തില്‍ കയറിപ്പിടിച്ചത്. ആദ്യം ഞാന്‍ കരുതിയത് വല്ല കുട്ടികളുമായിരിക്കുമെന്നാണ്. എന്നാല്‍ തിരിഞ്ഞ് നോക്കിയപ്പോഴാണ് അതൊരു പുരുഷനാണെന്ന് മനസ്സിലായതെന്ന് ടിന ദത്ത പറയുന്നു.
അമേരിക്കയിൽ വിദേശികളെ ജോലിക്ക് നിയമിക്കാന്‍ അനുവദിക്കില്ല; ട്രംപ്; അമേരിക്കൻ മലയാളികൾക്ക് ഭീഷണി !
ജയലളിതയുടെ മുഖത്തെ ആ നാലുപാടുകൾ എന്ത് ? കൊലപ്പെടുത്തിയെന്ന വാർത്ത പുതിയ വഴിത്തിരിവിൽ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: