HomeAround KeralaErnakulamമലയാളത്തിലെ യുവഗായകൻ ഈ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതെന്തിന്?

മലയാളത്തിലെ യുവഗായകൻ ഈ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതെന്തിന്?

കൊച്ചി: മുൻവൈരാഗ്യം തീർക്കാൻ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ യുവഗായകനെതിരെ കേസ്. പിറവം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ കളമശേരി എച്ച്‌എംടി സ്വദേശി നവീന്‍ ജെ. അന്ത്രപ്പേറിനെതിരെയാണ് പൊലീസ് കേസെടുത്തത്. പരാതിക്കാരിയുടെ അമേരിക്കയിലുള്ള സഹോദരിയുടെ ഭര്‍ത്താവും സ്റ്റേജ് ആര്‍ട്ടിസ്റ്റുമാണ് നവീന്‍. വ്യാജ പേരില്‍ അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തതായി പരാതിയില്‍ പറയുന്നു. റാണി പിറവം എന്ന പേരില്‍ രൂപീകരിച്ച അക്കൗണ്ട് വഴിയാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇയാള്‍ പ്രചരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി.

 

 

പ്രമുഖ മലയാളം വാരികയുടെ സൗന്ദര്യമത്സരത്തിന് അയച്ച ചിത്രങ്ങളാണ് ഇയാള്‍ ദുരുപയോഗം ചെയ്തത്. ചിത്രങ്ങള്‍ക്കൊപ്പം നഗ്നചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇയാള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. മുന്‍വൈരാഗ്യത്തിന്‍റെ പേരിലാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ സഹോദരിയെ ഇയാൾ വിവാഹം ചെയ്തിരുന്നു. അമേരിക്കയിലുള്ള അവർ കല്യാണം കഴിച 10 ദിവസം കഴിഞ്ഞതോടെ നവീൻ കൂട്ടാതെ അമേരിക്കയ്ക്ക് തിരിച്ചു പോയി. ഇതിനു കാരണക്കാരി താനാണ് എന്നും കല്യാണത്തിന് എതിരുനിന്നു എന്നുമുള്ള തൊന്നാലാണ് വീട്ടമ്മയ്‌ക്കെതിരെ ഇത്തരം പ്രവർത്തി ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചത് എന്ന് പരാതിയിൽ പറയുന്നു.

കോട്ടയത്ത് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ

ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച 16 കാരിയെ തീവെച്ച് കൊലപ്പെടുത്തി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments