HomeTech And gadgetsസ്മാര്‍ട്‌ഫോണും മൊബൈലും ഇല്ലാതെയും പേടിഎം ഉപയോഗിക്കാം !

സ്മാര്‍ട്‌ഫോണും മൊബൈലും ഇല്ലാതെയും പേടിഎം ഉപയോഗിക്കാം !

പേ ടിഎം സര്‍വ്വീസുകള്‍ ഇനി മുതല്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും ഉപയോഗിക്കാം. സാധാരണ ഫോണുള്ളവര്‍ക്കും ഈ സേവനം ലഭിക്കും. കഴിഞ്ഞ ബുധനാഴ്ച്ചയാണ് പേ ടിഎം തങ്ങളുടെ പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്. ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്ത ഗ്രാമങ്ങളിലും സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തവര്‍ക്കും പേ ടിഎമ്മിന്റെ പുതിയ ഫീച്ചര്‍ കൂടുതല്‍ പ്രയോജനം ചെയ്യും.

 

 

 
ഒരിക്കല്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ സ്മാര്‍ട്ട്‌ഫോണിലോ കംപ്യൂട്ടറിലോ പേ ടിഎം അക്കൗണ്ട് ആരംഭിച്ചാല്‍ പിന്നെ ഇന്റര്‍നെറ്റ് കൂടാതെയും ഇടപാടുകള്‍ നടത്താം. ഇതിനായി പ്രത്യേക ടോള്‍ ഫ്രീ നമ്പരും ആരംഭിച്ചിട്ടുണ്ട്. പണമിടപാടുകള്‍ നടത്താനായി 1800 1800 1234 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മതിയാവും. പേ ടിഎം-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരില്‍ നിന്നുമാണ് വിളിക്കേണ്ടത്. ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വ്യക്തിയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരും തുടര്‍ന്ന് പേ ടിഎം പിന്‍ നമ്പരും ടൈപ്പ് ചെയ്യുന്നതോടെ പേമെന്റ് പൂര്‍ത്തിയാവും.

ജയലളിതയുടെ അന്ത്യാഭിലാഷങ്ങള്‍ അടങ്ങിയ വില്‍പത്രത്തിൽ പറയുന്ന കാര്യങ്ങൾ !

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

29 വർഷം മുൻപ് നടന്ന ക്രൂരതയുടെ മധുര പ്രതികാരമായി ഇപ്പോൾ എംജിആറിന്റെ അരികിൽ തന്നെ അന്ത്യവിശ്രമം ! പഴയ ആ വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments