നിമിഷങ്ങൾക്കകം വലുതായിക്കൊണ്ടിരിക്കുന്ന ഭീമൻ ഗർത്തം ഭൂമിയിൽ !കാരണം കണ്ടെത്താനാവാതെ ഗവേഷകർ

181

 

ചിലിയിൽ വിജനമായ ഭൂമിയില്‍ സിംഗ്ഹോള്‍ (വലിയ ഗര്‍ത്തം) രൂപപ്പെട്ടു. 25 മീറ്റര്‍ വീതിയും 200 മീറ്റര്‍ ആഴവുമുള്ള സിംഗ്ഹോളാണ് വടക്കന്‍ ചിലിയുടെ ടിയേറ അമറില്ല മേഖലയില്‍ രൂപ്പെട്ടത്. ആഴത്തില്‍ രൂപപ്പെട്ടിട്ടുള്ള ഈ ഗര്‍ത്തം എങ്ങനെ സംഭവിച്ചുവെന്നതില്‍ ഗവേഷണം തുടരുകയാണ്. സംഭവത്തില്‍ വലിയ ദുരൂഹതയുണ്ടെന്നാണ് അധികൃതര്‍ കരുതുന്നത്. ഒരു കനേഡിയ ഖനി കമ്ബനിയുടെ ഉടമസ്ഥതയില്‍പ്പെട്ട ഭൂമിയിലാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ഗര്‍ത്തത്തിനുള്ളില്‍ ലോഹങ്ങളോ മറ്റ് മെറ്റലുകളുടെ സാന്നിധ്യമോ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ജലാംശത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു. 82 മീറ്റര്‍ വ്യാസത്തിലുള്ള ഈ ദുരൂഹ ഗര്‍ത്തം അനുനിമിഷം വലുതാകുകയാണെന്നതാണ് ഒരേസമയം അമ്ബരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്നത്. സംഭവം നാഷണല്‍ സര്‍വീസ് ഓഫ് ജിയോളജിയുടെ ഉദ്യോഗസ്ഥര്‍ വിശദമായി അന്വേഷിച്ച്‌ വരികയാണ്.