HomeNewsShortപ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി തൊഴിലാളിയുടെ അനുമതിയില്ലാതെ പാസ്‌പോര്‍ട്ട് സ്പോൺസർക്ക് കൈവശം വെക്കാനാവില്ല

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി തൊഴിലാളിയുടെ അനുമതിയില്ലാതെ പാസ്‌പോര്‍ട്ട് സ്പോൺസർക്ക് കൈവശം വെക്കാനാവില്ല

കണ്ണൂര്‍: പ്രവാസികൾക്ക് സന്തോഷവാർത്ത. ഇനിമുതല്‍ തൊഴിലാളിയുടെ അനുമതിയില്ലാതെ അവരുടെ പാസ്‌പോര്‍ട്ട് സ്പോൺസർക്ക് കൈവശം വെക്കാനാവില്ല. തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് അവരെ പീഡിപ്പിക്കുന്ന സമ്പ്രദായത്തിന് സൗദി തൊഴില്‍ മന്ത്രാലയം നിയന്ത്രണം കൊണ്ടുവരുന്നു. ചെറുകിട തൊഴില്‍മേഖലയില്‍ തദ്ദേശവാസികളായ തൊഴിലുടമകള്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് അവരെ പീഡിപ്പിക്കുന്ന കേസുകള്‍ പെരുകിവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇനിമുതല്‍ തൊഴിലാളിയുടെ അനുമതിയില്ലാതെ അവരുടെ പാസ്‌പോര്‍ട്ട് ഉടമയ്ക്ക് കൈവശം വെക്കാനാവില്ല. മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികള്‍ക്ക് അനുഗ്രമാണ് ഈ തീരുമാനം. ഉടമയ്ക്ക് പാസ്‌പോര്‍ട്ട് വാങ്ങിവെക്കണമെങ്കിലും തൊഴിലാളിക്ക് തന്റെ പാസ്‌പോര്‍ട്ട് ഉടമയുടെ കൈയില്‍ സൂക്ഷിക്കാന്‍ കൊടുക്കണമെങ്കിലും എഴുതിത്തയ്യാറാക്കിയ സമ്മതപത്രം വേണം. അറബിയിലും തൊഴിലാളിയുടെ പ്രാദേശിക ഭാഷയിലും തയ്യാറാക്കിയ സമ്മതപത്രത്തില്‍ ഇരുകൂട്ടരും തീയതി വെച്ച് ഒപ്പുവെക്കുകയും വേണം. അല്ലാത്തപക്ഷം തൊഴിലുടമ 2,000 സൗദി റിയാല്‍ പിഴയടയ്‌ക്കേണ്ടിവരുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാ അല്‍-ഖൈല്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

 

കൂടുതല്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് കൈവശം വെച്ചാല്‍ അതിനനുസരിച്ച് പിഴ ഇരട്ടിക്കും. വാഗ്ദാനം ചെയ്ത വേതനം നല്‍കാതെ തുച്ഛവേതനത്തില്‍ പണിയെടുപ്പിച്ച് പീഡിപ്പിക്കുന്ന തൊഴിലുടമയുടെ ധൈര്യം അവരുടെ കൈവശമുള്ള തൊഴിലാളിയുടെ പാസ്‌പോര്‍ട്ടാണ്. എത്ര കഷ്ടപ്പെട്ടാലും ജോലിയില്‍ തുടരേണ്ട അവസ്ഥ ഇതുമൂലം തൊഴിലാളികള്‍ക്കുണ്ടാകുന്നു. പാസ്‌പോര്‍ട്ടില്ലാതെ മറ്റൊരു ജോലിക്ക് ശ്രമിക്കാനും കഴിയില്ല. ഈ പ്രശ്‌നം തൊഴില്‍മേഖലയില്‍ നിരന്തര സംഘര്‍ഷവും പരാതിയുമുണ്ടാക്കിയിരുന്നു.

പെൺമക്കളെ കാമുകനൊപ്പമാക്കി അമ്മ വിദേശത്ത് പോയി; ദളിത് പെൺകുട്ടികൾക്ക് കാമുകന്റെ ക്രൂര പീഡനം !

പ്രവാസികൾക്ക് സന്തോഷ വാർത്ത; ഗൾഫിൽ ഇനി ചികിത്സയ്ക്ക് പണം മുടക്കേണ്ട !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments