HomeNewsLatest Newsസമരം നടത്താൻപോലും ശേഷിയില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി; കെ മുരളീധരൻ

സമരം നടത്താൻപോലും ശേഷിയില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി; കെ മുരളീധരൻ

തിരുവനന്തപുരം :നിയമസഭയ്ക്ക് പുറത്ത് സമരം നടത്താനുള്ള ശേഷിയില്ലാത്ത സംഘടനയായി കോണ്‍ഗ്രസ് മാറിയെന്നും സമരങ്ങള്‍ പ്രതീകാത്മകമായി മാറിയെന്നും കെ മുരളീധരന്‍ എംഎൽഎ . മേല്‍തട്ടിലെ നേതാക്കള്‍ക്ക് സ്വന്തം സ്ഥിതിയെക്കുറിച്ച് ബോധ്യമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ച ആഴത്തിലുള്ളതാണെന്നും കെ മുരളീധരന്‍ ആരോപിച്ചു. എഴുന്നേറ്റ് നില്‍ക്കാനുള്ള ശേഷി പാര്‍ട്ടിക്കായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. മുന്നണിക്കകത്ത് പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ യുഡിഎഫ് എംഎല്‍എമാരുടെ യോഗം വിളിക്കണമെന്നും കെ മുരളീധരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അഴിമതി പാര്‍ട്ടിയാണെന്ന് പറഞ്ഞ് ബിജെപിയുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ഭാഷയില്‍ മുന്നണിക്കുളളവര്‍ വിമര്‍ശിച്ചാല്‍ ശക്തമായ മറുപടി നല്‍കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പലര്‍ക്കും പറയാനുണ്ടെന്നും പത്രങ്ങള്‍ നോക്കുമ്പോള്‍ ഇത് കാണുന്നതാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇത് പരിഹരിക്കാന്‍ യുഡിഎഫ് നേതാക്കന്‍മാരുടെ മാത്രം യോഗം വിളിച്ചിട്ട് കാര്യമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.

പെൺമക്കളെ കാമുകനൊപ്പമാക്കി അമ്മ വിദേശത്ത് പോയി; ദളിത് പെൺകുട്ടികൾക്ക് കാമുകന്റെ ക്രൂര പീഡനം !

ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ ശരീരത്തിൽനിന്നും ആത്മാവ് വേർപെടുന്ന ഫോട്ടോ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments