സംശയമുളള ഇമെയിലുകള്‍ തുറക്കരുത്; ജി 20 ഉച്ചകോടിയില്‍ സൈബര്‍ ഹാക്കിംഗിന് സാധ്യതയെന്ന് കേന്ദ്രം; ജാഗ്രതാ നിർദേശം

69

ജി 20 ഉച്ചകോടിയില്‍ സൈബർ ഹാക്കിംഗ് സാധ്യതയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. സംശയമുളള ഇമെയിലുകള്‍ തുറക്കരുതെന്നാണ് നിർദ്ദേശം. ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏറെ കരുതലോടെ കൈകാര്യം ചെയ്യണം. വിവിധ മന്ത്രാലയങ്ങൾക്ക് സർക്കുലർ നൽകി. ബാലിയിൽ നടന്ന കഴിഞ്ഞ ഉച്ചകോടിയിൽ വിവരങ്ങൾ ചോർത്താൻ ശ്രമം നടന്നിരുന്നുവെന്ന വാർത്തകളുടെ സാഹചര്യത്തിലാണ് തീരുമാനം.