HomeNewsLatest Newsഅന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ സോഫ്ട്‍വെയർ വരുന്നു

അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ സോഫ്ട്‍വെയർ വരുന്നു

കൊട്ടാരക്കര: അന്യസംസ്‌ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക്‌ എത്തുന്ന തൊഴിലന്വേഷകരുടെ എണ്ണവും അവർ ചെയ്യുന്ന കുറ്റകൃത്യങ്ങളും ക്രമാതീതമായി വര്‍ധിച്ചുവരികയും നിലവിലുള്ള വിവരശേഖരണ സംവിധാനം അപര്യാപ്‌തവുമായ സാഹചര്യത്തിൽ അതു സുഗമവും കാര്യക്ഷമവുമാക്കാന്‍ പുനലൂര്‍ ജനമൈത്രി പോലീസ്‌ കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വെയര്‍(യൂണിവേഴ്‌സല്‍ ബ്രദര്‍ ഹുഡ്‌ സേഫ്‌റ്റി മാനേജ്‌മെന്റ്‌ സിസ്‌റ്റം-യു.ബി.എസ്‌.എം.എസ്‌) രൂപകല്‍പന ചെയ്‌തു. കേരളത്തിലെത്തുന്ന ഇതര സംസ്‌ഥാന തൊഴിലാളികളുടെ പേര്‌, മേല്‍വിലാസം, ബയോമെട്രിക്‌ സംവിധാനത്തില്‍ തൊഴിലാളികളുടെ വിരലടയാളം, പോലീസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തി, ഫോണ്‍ നമ്പര്‍, ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ കേരളത്തില്‍ ഇവര്‍ തൊഴിലെടുക്കുന്ന സ്‌ഥാപനത്തിന്റെ മേല്‍വിലാസവും ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തും. അടുത്ത കാലത്തായി ഇതരസംസ്‌ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കേസുകള്‍ വര്‍ധിച്ചുവരുന്നതായും ഇവരുടെ തൊഴില്‍ മേഖലയില്‍ ചൂഷണം ചെയ്യപ്പെടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ അതിനുകൂടി പരിഹാരമാണ്‌ ഈ സംവിധാനം.

 
കൊല്ലം റൂറല്‍ ജില്ലയിലെ മുഴുവന്‍ പോലീസ്‌ സ്‌റ്റേഷനുകളിലും ഇതു നടപ്പാക്കാന്‍ തീരുമാനിച്ചതിന്റെ മുന്നോടിയായി എല്ലാ പോലീസ്‌ സ്‌റ്റേഷന്‍ കമ്പ്യൂട്ടറുകളിലും ഈ സോഫ്‌റ്റ്വെയര്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ പ്രയോജനം സംസ്‌ഥാന പോലീസിനും അന്യസംസ്‌ഥാന തൊഴിലാളികള്‍ക്കും ഒരു പോലെ ലഭിക്കും. കൂടാതെ പല ഇതര സംസ്‌ഥാന തൊഴിലാളികളും അപകടങ്ങളിലോ മറ്റോപെട്ടു മരണപ്പെടുന്ന സാഹചര്യത്തില്‍ അവരെ തിരിച്ചറിയുന്നതിനോ ബന്ധുക്കളെ കണ്ടെത്തുന്നതിനോ സാധിക്കാതെവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും തൊഴിലാളികള്‍ക്കു സുരക്ഷിതമായി തൊഴില്‍ ചെയ്യുന്നതിനുള്ള സാഹചര്യം സൃഷ്‌ടിക്കാനും ഈ പ്രവര്‍ത്തനം മൂലം സാധിക്കും.

അബുഭായിയെ പിടികൂടാൻ പോലീസ് ഒടുവിൽ ഇതരസംസ്‌ഥാന തൊഴിലാളിയുടെ വേഷം കെട്ടി; അറസ്റ്റ് സിനിമാ സ്റ്റൈലിൽ !

കരുണയുടെ വർഷത്തിലെ ആ മഹനീയ മാതൃകയ്ക്ക് കോടതിയുടെ അംഗീകാരം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments