HomeAround KeralaKannurകനത്ത മഴ; തലശേരി തീരങ്ങളില്‍ കടലാക്രമണം രൂക്ഷം

കനത്ത മഴ; തലശേരി തീരങ്ങളില്‍ കടലാക്രമണം രൂക്ഷം

തലശേരി: മഴ കനത്തതോടെ തലശേരി തീരങ്ങളില്‍ രൂക്ഷമായ കടലാക്രമണം തുടരുകയാണ്. പെട്ടിപ്പാലം തലായി ഗോപാല വേട്ട ഭാഗങ്ങളിലും 90 കുടുംബങ്ങള്‍ അപകടകരമായ അവസ്ഥയിലാണ്.കടല്‍ക്ഷോഭത്തില്‍ നിന്ന്‌ കരയെ സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ടെങ്കിലും ഇത്‌ മറികടന്നാണ്‌ ശക്‌തിയോടെ തിരമാലകള്‍ തീരത്തേക്കും വീടുകളിലേക്കും ആഞ്ഞടിക്കുന്നത്‌.

 
ശക്‌തമായ തിരകള്‍ ഒന്നിനു പിറകെ ഒന്നായി ആഞ്ഞടിച്ച്‌ കൂരകള്‍ക്കകത്തക്കും കടല്‍വെള്ള ഇരച്ചെത്തുകയാണ്‌. തലായിയില്‍ തുറമുഖ നിര്‍മ്മാണം തുടങ്ങിയതോടെയാണ്‌ സമീപതീരങ്ങളില്‍ കടലേറ്റം ശക്‌തിപ്പെട്ടതെന്ന്‌ തീരദേശവാസികള്‍ പറയുന്നു. പെട്ടിപ്പാലം കോളനിയിലെ കെ.വി ഹംസ, നബീസ മുനീശ്വരി, ലൈല എം.കെ ബാബു എന്നിവരുടെ വീടുകളാണ്‌ ഏറെ ദുരിതത്തിലുള്ളത്‌.കടല്‍ തീരത്തായതിനാല്‍ വീട്ടുവാതില്‍ തുറക്കാന്‍ പോലുംകഴിയാത്ത അവസ്‌ഥയാണുള്ളത്‌.
നഗരസഭ ചെയര്‍മാന്‍ സി.കെ.രമേശന്‍ കൗണ്‍സിലര്‍മാരായ പി.വി വിജയന്‍ പി.പി അനില എന്നിവര്‍ക്ക്‌ മുന്നില്‍ കുടുംബാംഗങ്ങള്‍ നിസഹായതയും പ്രതിഷേധവും അറിയിച്ചു. വോട്ടു ചോദിച്ചു വരുന്നവരെ പിന്നീട്‌ ഈ വഴി കാണാറില്ലെന്നും അവര്‍ പരാതിപ്പെട്ടു .ഫിഷറീസ്‌ വകുപ്പുമായും. ബന്ധപ്പെട്ട മറ്റുദ്യോഗസ്‌ഥന്മാരുമായും ആലോചിച്ച്‌ അടിയന്തര പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന്‌ ഉറപ്പു നല്‌കിയാണ്‌ ചെയര്‍മാന്‍ തിരിച്ചു പോയത്‌.നിലവിലുള്ള കടല്‍ഭിത്തിയുടെ ഉയരം കൂട്ടണമെന്നും പുലിമുട്ടുകള്‍ നിര്‍മ്മിക്കണമെന്നാണ്‌ തീരദേശവാസികളുടെ ആവശ്യം.

അബുഭായിയെ പിടികൂടാൻ പോലീസ് ഒടുവിൽ ഇതരസംസ്‌ഥാന തൊഴിലാളിയുടെ വേഷം കെട്ടി; അറസ്റ്റ് സിനിമാ സ്റ്റൈലിൽ !

ദേശസാല്‍കൃത ബാങ്കുകളുടെ ഡേറ്റാ ബേസ് ചോര്‍ത്തി സംസ്ഥാനത്ത് ഒരു വർഷത്തിനിടെ മോഷ്ടിച്ചത് 130 കോടി രൂപ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments