HomeAround KeralaKottayamഅബുഭായിയെ പിടികൂടാൻ പോലീസ് ഒടുവിൽ ഇതരസംസ്‌ഥാന തൊഴിലാളിയുടെ വേഷം കെട്ടി; അറസ്റ്റ് സിനിമാ സ്റ്റൈലിൽ !

അബുഭായിയെ പിടികൂടാൻ പോലീസ് ഒടുവിൽ ഇതരസംസ്‌ഥാന തൊഴിലാളിയുടെ വേഷം കെട്ടി; അറസ്റ്റ് സിനിമാ സ്റ്റൈലിൽ !

ചങ്ങനാശേരി: വാട്ട്‌സ്‌ ആപ്‌ ഗ്രൂപ്പിലൂടെ കഞ്ചാവ്‌ മൊത്ത വില്‍പന നടത്തിയിരുന്ന അബു ഭായി എന്നു വിളിക്കുന്ന യുവാവിനെ ഇതര സംസ്‌ഥാന തൊഴിലാളികളുടെ വേഷത്തില്‍ പരിശോധനയ്‌ക്കെത്തിയ എക്‌സൈസ്‌ സംഘം ഒന്നരക്കിലോ കഞ്ചാവുമായി പിടികൂടി. തൃക്കൊടിത്താനം കോട്ടമുറി ചെമ്പുംപുറം തുണ്ടിപ്പറമ്പില്‍ ടി.പി. ഋഷി കുമാറി(20)നെയാണു റേഞ്ച്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റു ചെയ്‌തത്‌. കഞ്ചാവു വില്‍പനക്കാരുടെ ഇടയില്‍ അബുഭായ്‌ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഋഷി കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കഞ്ചാവിന്റെ മൊത്ത കച്ചവടക്കാരനാണ്.

 

കോഡ്‌ ഭാഷ ഉപയോഗിച്ചാണ്‌ ഇയാള്‍ കഞ്ചാവ്‌ വില്‍പന നടത്തിയിരുന്നത്‌. ഒരു കിലോ കഞ്ചാവ്‌ സ്‌ഥലത്ത്‌ എത്തിച്ചു നല്‍കിയാല്‍ 40,000 രൂപയാണ്‌ ഇയാള്‍ വാങ്ങിയിരുന്നത്‌. ചെറുകിട കച്ചവടക്കാര്‍ ഈ കഞ്ചാവ്‌ ചെറുപൊതികളാക്കി വിറ്റ്‌ ഒന്നരലക്ഷം രൂപവരെ സമ്പാദിക്കാറുണ്ട്‌. അബുവിന്റെ കഞ്ചാവ്‌ എന്ന പേരിലാണ്‌ ഇയാളുടെ കഞ്ചാവ്‌ അറിയപ്പെട്ടിരുന്നത്‌. നീലച്ചടയന്‍ വിഭാഗത്തില്‍പ്പെട്ട കഞ്ചാവാണ്‌ അബുവിന്റെ കൈയില്‍നിന്നു പിടികൂടിയതെന്ന്‌ എക്‌സൈസ്‌ സംഘം പറഞ്ഞു. അറസ്‌റ്റിലായശേഷവും ഇയാളുടെ മൊബൈല്‍ ഫോണിലേക്കു കഞ്ചാവ്‌ ആവശ്യപ്പെട്ടു നിരവധി യുവാക്കളുടെ കോളുകള്‍ എത്തിയിരുന്നു.

 
കഞ്ചാവ്‌ ആവശ്യപ്പെട്ടു വിളിക്കുന്നവര്‍ യഥാര്‍ഥ ആവശ്യക്കാരനാണെന്നു കോഡു ഭാഷയിലൂടെ ബോധ്യപ്പെട്ടാല്‍ അക്കൗണ്ടി ലേക്കു പണം ഇടാന്‍ ഇയാള്‍ നിര്‍ദേശിക്കും. പണം അക്കൗണ്ടില്‍ വന്നുവെന്ന്‌ ഉറപ്പായാല്‍ നാലു മുതല്‍ അഞ്ച്‌ ദിവസത്തിനുള്ളില്‍ കഞ്ചാവ്‌ ആവശ്യക്കാരുടെ സ്‌ഥലത്ത്‌ എത്തിച്ചു നല്‍കും. തമിഴ്‌നാട്ടിലെ കമ്പത്തുനിന്നു കഞ്ചാവെത്തിച്ചിരുന്ന ഇയാള്‍ വിവിധ ജില്ലകളിലെ കഞ്ചാവു കച്ചവടക്കാര്‍ക്കിടയില്‍ പരിചിതനാണ്‌. പരിശോധനകള്‍ കുറവായതിനാല്‍ ട്രെയിന്‍ മാര്‍ഗമാണു കഞ്ചാവ്‌ എത്തിച്ചിരുന്നതെന്ന്‌ ഇയാള്‍ എക്‌സൈസ്‌ സംഘത്തോടു പറഞ്ഞു.

ദേശസാല്‍കൃത ബാങ്കുകളുടെ ഡേറ്റാ ബേസ് ചോര്‍ത്തി സംസ്ഥാനത്ത് ഒരു വർഷത്തിനിടെ മോഷ്ടിച്ചത് 130 കോടി രൂപ !

മൈക്രോഫിനാൻസ്: വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസ്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ ഉത്തരവ്

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments