HomeNewsLatest Newsഅപ്രതീക്ഷിതമായി താടിയും മീശയും വളർന്നു; ഭർത്താവും കുടുംബവും നഷ്ടമായിട്ടും തളരാതെ ജീവിതം തിരിച്ചുപിടിച്ച് ഈ പെൺകുട്ടി...

അപ്രതീക്ഷിതമായി താടിയും മീശയും വളർന്നു; ഭർത്താവും കുടുംബവും നഷ്ടമായിട്ടും തളരാതെ ജീവിതം തിരിച്ചുപിടിച്ച് ഈ പെൺകുട്ടി !

അപ്രതീക്ഷിതമായി താടിയും മീശയും വളർന്നതോടെ ഭർത്താവും കുടുംബവും ജീവിതവും നഷ്ടമായിട്ടും തളരാതെ എല്ലാം തിരിച്ചു പിടിച്ചിരിക്കുകയാണ് മൺദീപ്‌ എന്ന ഈ യുവതി. 2012 -ലായിരുന്നു മൺദീപിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ച് വർഷം കഴിഞ്ഞപ്പോഴാണ് യുവതിയുടെ ജീവിതത്തിൽ ചില പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടായത്. മൺദീപിന് താടിയും മീശയും വളരാൻ തുടങ്ങി. അപ്രതീക്ഷിതമായ ഈ മാറ്റം ഭർത്താവ് ഉൾക്കൊണ്ടില്ല. വിവാഹമോചനം നേടി. പിന്നീടങ്ങോട്ട് അവളുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല.

ശാരീരികമായ മാറ്റവും വിവാഹമോചനവും അവളെ ആകെ തകർത്തു കളഞ്ഞു. വിഷാദത്തിലേക്ക് വഴുതി വീണു. അങ്ങനെയാണ് ഗുരുദ്വാര സന്ദർശിക്കുന്നത്. പിന്നീടത് പതിവായി. വിഷാദത്തിൽ നിന്നും പതിയെ കര കയറാൻ താനെങ്ങനെയാണോ അതുപോലെതന്നെ ജീവിക്കണമെന്ന തിരിച്ചറിവിലേക്ക് അവളെത്തി. അതിലവൾ ഉറച്ചുവിശ്വസിച്ചു. അതിനുശേഷം അവളൊരിക്കലും തന്റെ മുഖത്ത്‌ വളർന്ന രോമങ്ങളെ ഓർത്ത് വിഷമിച്ചിട്ടില്ല. രോമം ഷേവ് ചെയ്തില്ല. സധൈര്യം വളർത്തി. ഒപ്പം ഒരു തലപ്പാവ് കൂടി ധരിച്ചു.

താടിയും തലപ്പാവുമായി മോട്ടോർബൈക്ക് ഓടിച്ച് പോകുന്ന തന്നെ പലരും പുരുഷനായി തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് മൺദീപ് പറയുന്നു. പുതിയ ജീവിതത്തിൽ താൻ സന്തോഷവതിയാന്നെനും മൺദീപ് പറയുന്നു. സഹോദരങ്ങൾക്കൊപ്പം കൃഷിപ്പണിയിൽ സജീവമാവുകയാണ് മൺദീപ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments