HomeNewsLatest Newsആകാശ് തില്ലങ്കേരി ആറുമാസത്തേക്ക് കരുതൽ തടങ്കലിൽ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി; കൂട്ടിനു ജിജോ തില്ലങ്കേരിയും

ആകാശ് തില്ലങ്കേരി ആറുമാസത്തേക്ക് കരുതൽ തടങ്കലിൽ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി; കൂട്ടിനു ജിജോ തില്ലങ്കേരിയും

കുപ്രസിദ്ധ കൊട്ടേഷൻ നേതാവ് ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ആറുമാസത്തേക്ക് ജയിലിൽ അടച്ചു. ഇന്നലെ രാത്രിയാണ് ആകാശും ജിജോയും അറസ്റ്റിലായത്. കണ്ണൂർ സെൻട്രൽ ജയിലിൽ പുലർച്ചെ നാലുമണിക്കാണ് ഇരുവരെയും എത്തിച്ചത്. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്. ഷുഹൈബ് വധം പാർട്ടി ആഹ്വാന പ്രകാരം താൻ നടത്തിയതാണെന്ന തരത്തിൽ ആകാശ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സി പി എം ആകാശിനെതിരെ തിരിഞ്ഞത്. സി പി എമ്മിന്റെ രാഷ്ട്രീയ സമ്മർദവും നിലവിലെ പൊലീസ് നടപടിക്ക് പിന്നിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments