HomeWorld NewsGulfപ്രവാസികൾ ശ്രദ്ധിക്കുക ! നിങ്ങളുടെ എന്‍ആര്‍ഇ ഡിപോസിറ്റുകള്‍ക്ക് ഏറ്റവും കൂടുതൽ പലിശ കിട്ടുന്ന വഴികൾ ഇതാ...

പ്രവാസികൾ ശ്രദ്ധിക്കുക ! നിങ്ങളുടെ എന്‍ആര്‍ഇ ഡിപോസിറ്റുകള്‍ക്ക് ഏറ്റവും കൂടുതൽ പലിശ കിട്ടുന്ന വഴികൾ ഇതാ !

എന്‍ആര്‍ഇ ഡിപോസിറ്റുകള്‍ എന്‍ആര്‍ഒ ഡിപോസിറ്റുകളെ അപേക്ഷിച്ച് ടാക്‌സ് ഫ്രീയാണ്. എന്‍ആര്‍ഇ ഡിപോസിറ്റുകളുടെ പലിശ നിരക്ക് ഏതാനും വര്‍ഷങ്ങല്‍ക്ക് മുന്‍പ് Libor റേറ്റില്‍ നിന്നും സ്വതന്ത്രമാക്കിയിരുന്നു. ഇപ്പോള്‍ ബാങ്കുകള്‍ക്ക് അവരുടെ ഇഷ്ടത്തിന് പലിശനിരക്ക് നിശ്ചയിക്കാം. നോണ്‍ റെസിഡന്റ് ഇന്ത്യക്കാര്‍ക്ക് (NRI) മാത്രമാണ് ഈ നിക്ഷേപം, രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ക്ക് ഇതില്‍ നിക്ഷേപിക്കാന്‍ കഴിയില്ല. ഇന്ത്യയിലെ മികച്ച എന്‍ആര്‍ഇ ഡിപോസിറ്റ് നിരക്കുകള്‍ നൽകുന്ന ബാങ്കുകൾ അറിയാം:

 

 

ഐ സി ഐ സി ഐ ബാങ്ക്
7.50% പലിശയാണ് എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് ഐസിഐസിഐ ബാങ്ക് നല്‍കുന്നത്. ഇത് അത്ര മികച്ച നിരക്കല്ലെങ്കിലും ബാങ്കിന്റെ നെറ്റ് വര്‍ക്കുകള്‍ വിപുലമായതിനാല്‍ എന്‍ആര്‍ഐകള്‍ക്ക് പരിഗണിക്കാവുന്നതാണ്.
എസ് ബി ഐ ബാങ്ക്

456 ദിവസം മുതല്‍ 2 വര്‍ഷത്തില്‍ കുറഞ്ഞ കാലയളവ് വരെയുള്ള എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് 7.25% പലിശ നിരക്കാണ് ലഭിക്കുക.

 

എച്ച്ഡിഎഫ്‌സി ബാങ്ക്
9 ശതമാനം പലിശ നിരക്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക് എന്‍ആര്‍ഇ ഡിപോസിറ്റുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് നല്‍കുന്നത്. എന്‍ആര്‍ഇ ഡിപോസിറ്റുകള്‍ക്ക് നല്ല പലിശനിരക്കാണ് ഇത്. ഇന്ത്യയിലൊട്ടാകെ ബ്രാഞ്ചുകളുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എന്‍ആര്‍ഇ ഡിപോസിറ്റ് സേവനങ്ങള്‍ രാജ്യത്തെല്ലായിടത്തും ലഭിക്കും.

ഡോച്ചോ ബാങ്ക്

8.25% പലിശ നിരക്കാണ് ബാങ്ക് 5 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് നല്‍കുന്നത്. ഫോറിന്‍ ബാങ്കുകളില്‍ ഏറ്റവും മികച്ച പലിശ നിരക്കാണിത്. മറ്റ് കാലാവധികളില്‍ പലിശ നിരക്ക് 7-7.75% വരെയാണ്.

 
ആർബിഎൽ ബാങ്ക്

24 മാസ എന്‍ആര്‍ഇ ഡിപോസിറ്റിന് 8.5% പലിശയാണ് ഈടാക്കുന്നത്. മറ്റ് കാലാവധികളില്‍ പലിശ നിരക്ക് വളരെ കുറവാണ്. എന്‍ആര്‍ഒ നിക്ഷേപങ്ങളിലും പലിശ നിരക്ക് ഇതുതന്നെയാണ്. പക്ഷേ എന്‍ആര്‍ഒ നിക്ഷേപങ്ങളില്‍ നികുതി ബാധകമാണ്.

 

 

ബന്ധൻ ബാങ്ക്

8.25% പലിശ നിരക്കാണ് 1,2,3 വര്‍ഷ നിക്ഷേപങ്ങള്‍ക്ക് ബന്ധന്‍ ബാങ്ക് ഈടാക്കുന്നത്. രാജ്യത്തെ പുതു ബാങ്കാണ് ബന്ധന്‍ ബാങ്ക്. 8% പലിശ നിരക്കാണ് 6 മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ളത്.
ഐ ഡി എഫ് സി ബാങ്ക്

366 ദിവസത്തേക്ക് 8.25% പലിശ നിരക്കാണ് ഐഡിഎഫ്‌സി ബാങ്കില്‍ ലഭിക്കുന്നത്. എഫ്ഡി ഓണ്‍ലൈനായും ഈ പുതുതലമുറ ബാങ്കില്‍ ആരംഭിക്കാനാവും.

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments