HomeCinemaMovie Newsവൈക്കം വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തേക്ക് ! വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടിയതെങ്ങനെ ?

വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തേക്ക് ! വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടിയതെങ്ങനെ ?

”കാറ്റേ കാറ്റേ നീ…” എന്ന പാട്ടിലൂടെ സംഗീതലോകത്തേയ്ക്ക് എത്തിയ വൈക്കം വിജയലക്ഷ്മി കാഴ്ചകളുടെ ലോകത്തേയ്ക്ക്. ജന്മനാ കാഴ്ചയില്ലാതിരുന്ന വിജയലക്ഷ്മിക്ക് ചെറുതായി കാഴ്ച തിരിച്ചു കിട്ടിയെന്ന് വിജയലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും അറിയിച്ചു.

 

 

 

അധികം വൈകാതെ തന്നെ വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടുമെന്നും ഇപ്പോള്‍ പ്രകാശം തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വളരെ അടുത്തുള്ള വസ്തുക്കളെ നിഴല്‍പോലെ കാണാനും സാധിക്കുന്നുണ്ട്. കാഴ്ച തിരികെലഭിക്കുമെന്ന വിശ്വാസത്തിലാണ് വിജയലക്ഷ്മി. കാഴ്ച ലഭിച്ചാല്‍ ആദ്യം തന്റെ എല്ലാ വിജയങ്ങള്‍ക്കും കൂടെ നിന്ന് തന്റെ കണ്ണായി പ്രവര്‍ത്തിച്ച അച്ഛനെയും അമ്മയെയും കാണണം. മാത്രമല്ല തന്റെ കഴുത്തില്‍ താലിചാര്‍ത്താന്‍ പോകുന്നയാളെയും കാണണം. പൂര്‍ണ്ണമായും കാഴ്ച കിട്ടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് വിജയലക്ഷ്മി.

 

 

 
ഓരോ ദിവസം കഴിയുന്തോറും പ്രകാശം തിരിച്ചറിയാനുള്ള ശേഷി വര്‍ധിക്കുന്നുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു. ഇതോടെ വിജയലക്ഷ്മിയുടെ കുടുംബവും ഏറെ പ്രതീക്ഷയിലാണ്. ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറും ശ്രീവിദ്യയും സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാവിധിപ്രകാരമുള്ള ചികിത്സയാണ് നല്‍കുന്നത്. ഏകദേശം പത്തുമാസം നീണ്ടുനിന്ന ചികിത്സയ്‌ക്കൊടുവിലാണ് വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അന്ധതയെ സംഗീതം കൊണ്ടു തോല്‍പ്പിച്ച പ്രതിഭയാണ് വിജയലക്ഷ്മി. സംഗീതത്തിലുള്ള ജ്ഞാനം കൊണ്ടും വ്യത്യസ്തമായ സ്വരം കൊണ്ടുമാണ് അവര്‍ ശ്രദ്ധ നേടി. ഗായത്രി വീണയെന്ന സംഗീതോപകരണം വായിക്കുന്നതിലുള്ള പ്രാഗത്ഭ്യവും ഗാനങ്ങളെ തന്റേതായ ശൈലിയില്‍ പാടുവാനുള്ള കഴിവും വേദികളുടെയും പ്രിയ ഗായികയാക്കി.

ഉത്തേജനം കൂടി ഒടുവിൽ…….. ലൈംഗിക കേളിക്ക് രസം പകരാൻ യുവാവ് ചെയ്ത വേല കേട്ടാൽ ഞെട്ടും ! ഒടുവിൽ സംഭവിച്ചതോ ?

ബൈക്കിൽ പിന്നാലെയെത്തി ചാടിയിറങ്ങി…വട്ടം കടന്നുപിടിച്ച് ചുംബിച്ച ശേഷം …….കായംകുളത്ത് യുവതിക്ക് ഇന്നലെ സംഭവിച്ചത്……

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments