HomeNewsLatest Newsമതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു

മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു

സാമുദായിക സ്പർധ വളർത്തുന്ന പ്രസ്താവന നടത്തിയെന്ന പരാതിയിൽ
ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. ഇന്ത്യയിലെ ജനസംഖ്യാ വർധനവിന്​ കാരണം മുസ്​ലിംകളാണെന്ന പരാമർശമാണ് പരാതിക്കടിസ്ഥാനം. സാക്ഷി മഹാരാജ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതി പ്രകാരം എം.പിക്കെതിരെയും മീററ്റിലെ പൊതുപരിപാടിയുടെ സംഘാടകർക്കെതിരെയും പൊലീസ് കേസ് ഫയൽ ചെയ്തിരുന്നു. ഇൗ സാഹചര്യത്തിലാണ്​ തെരഞ്ഞെടുപ്പ്​ കമ്മീഷ​െൻറ നടപടി. സംഭവത്തി​െൻറ വിഡിയോ ഉൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കാൻ തെരഞ്ഞെടുപ്പ്​ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്​. മീററ്റിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവേയാണ് സാക്ഷി മഹാരാജ് വിവാദ പരാമർശം നടത്തിയത്.

ഉത്തേജനം കൂടി ഒടുവിൽ…….. ലൈംഗിക കേളിക്ക് രസം പകരാൻ യുവാവ് ചെയ്ത വേല കേട്ടാൽ ഞെട്ടും ! ഒടുവിൽ സംഭവിച്ചതോ ?

ബൈക്കിൽ പിന്നാലെയെത്തി ചാടിയിറങ്ങി…വട്ടം കടന്നുപിടിച്ച് ചുംബിച്ച ശേഷം …….കായംകുളത്ത് യുവതിക്ക് ഇന്നലെ സംഭവിച്ചത്……

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments