HomeCinemaMovie Newsദിലീപ്- മഞ്ജു പ്രശ്നത്തിൽ സിനിമയിലെ സുഹൃത്തുക്കൾ തന്നെ ഒറ്റപ്പെടുത്തി; കാവ്യ മാധവൻ

ദിലീപ്- മഞ്ജു പ്രശ്നത്തിൽ സിനിമയിലെ സുഹൃത്തുക്കൾ തന്നെ ഒറ്റപ്പെടുത്തി; കാവ്യ മാധവൻ

ജനപ്രിയ നായകന്‍ ദിലീപും മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുടെയും ദാമ്പത്യ വിഷയത്തില്‍ കൂടെയുണ്ടായിരുന്ന ചില സുഹൃത്തുക്കള്‍ തന്നെ ഒറ്റപ്പെടുത്തിയെന്ന് നടി കാവ്യാമാധവന്‍. സിനിമയില്‍ നിന്നുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും ഒരു പ്രശ്‌നം വന്നപ്പോള്‍ പെട്ടെന്ന് എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ ആ ഷോക്കില്‍ നിന്നും തിരിച്ചുവരാന്‍ ഒരാപാട് സമയമെടുത്തെന്നും കാവ്യ പറയുന്നു. തിരുവനന്തപുരം സ്വദേശിനിയായ ഒരു നടിയാണ് കാവ്യയെ ഒറ്റപ്പെടുത്തിയ ഒരു സുഹൃത്തെന്നാണ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്. ജയറാമിന്റെ നായികയായി സിനിമയില്‍ വന്ന ഈ നടി വിവാഹ ശേഷം അഭിനയം നിര്‍ത്തി. കാവ്യയെ ഒറ്റപ്പെടുത്തിയ മറ്റൊരു നടി തമിഴിലും മലയാളത്തിലും കന്നടയിലും ഒരു പോലെ തിളങ്ങി നിന്നതാണ്. പക്ഷെ, ഇപ്പോള്‍ പടമില്ലാതെ ഇവര്‍ വീട്ടിലിരിക്കുകയാണെന്നും പറയപ്പെടുന്നു.

ഒരാളെ പരിചയപ്പെടുന്നതും ഉറ്റ മിത്രമായി മാറുന്നതും ജീവിത കാലം മുഴുവനുള്ള ബന്ധം എന്ന നിലയ്ക്കാണ്. അതുകൊണ്ട് ഇവരെ ജീവിതത്തില്‍ നിന്ന് വേരോടെ പിഴിതെറിയണമെങ്കില്‍ ഒരുപാട് കാലമെടുക്കുമെന്നും കാവ്യ പറഞ്ഞു. റിമി ടോമി അടുത്ത മിത്രമാണെന്നും നയന്‍താരയാണ് മറ്റൊരു സുഹൃത്തെന്നും കാവ്യ പറഞ്ഞു. എന്തു പ്രശ്‌നം വന്നാലും വിളിച്ചോളാന്‍ പറഞ്ഞയാളാണ് നയൻ താര.

അനന്യ, ഭാമ, മൈഥിലി, രമ്യ എല്ലാവരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോഴത്തെ ജനറേഷനിലെ കുട്ടികളാണ് നല്ല കൂട്ടുകാരികള്‍. താനും നമിത പ്രമോദും ജനിച്ചത് സെപ്റ്റംബര്‍ 19 ാം തിയ്യതിയാണ്. ആ സ്‌നേഹം തമ്മിലുണ്ട്. രണ്ട് തവണ മാത്രമേ തമ്മില്‍ കണ്ടിട്ടുള്ളൂ. എപ്പോഴും ഫോണ്‍ വിളിക്കും. തെറ്റ് കണ്ടാല്‍ അവര്‍ മുഖത്ത് നോക്കി പറയുമെന്നും സൗഹൃദങ്ങള്‍ക്ക് ഒരുപാട് പ്രധാന്യം നല്‍കുന്ന കാവ്യ മാധവന്‍ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments