HomeWorld NewsAustraliaബ്രിസ്ബൈനിൽ കനത്ത മഴ; മിന്നൽ, ഒപ്പം ആലിപ്പഴവും

ബ്രിസ്ബൈനിൽ കനത്ത മഴ; മിന്നൽ, ഒപ്പം ആലിപ്പഴവും

ബ്രിസ്‌ബെയ്ന്‍ : ബ്രിസ്ബൈനിൽ ഇന്നലെയുണ്ടായ ശക്തമായ മഴയിൽ ആലിപ്പഴവും. ഇന്നലെ കാലാവസ്ഥ കലുഷിതമായപ്പോള്‍ മഴയും ഒപ്പം ചേര്‍ന്നു. ക്യൂന്‍സ് ലാന്റിലെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലൂണ്ടായ ശക്തമായ കാറ്റിലും മഴയിലും നാലായിരത്തിലധികം വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്നലെ മാത്രം ഏകദേശം 28,000 ചെറുതും വലുതുമായ ഇടിമിന്നലുകളാണ് ആകാശത്തു മിന്നി മറഞ്ഞത്. വൈദ്യുതി തകരാറിലായ പലയിടങ്ങളിലും ഇപ്പോഴും വൈദ്യുതി ബന്ധം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.

ബ്രിസ്‌ബെയ്‌നില്‍ ശക്തമായ മഴപെയ്തില്ലെങ്കിലും ഡാര്‍ളിംഗ് ഡൗണ്‍സ്, ഗ്രാനൈറ്റ് ബെല്‍റ്റ് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയും ലഭിച്ചു. ഏകജദേശം 55 മില്ലി മീറ്റര്‍ മഴയാണ് പ്രദേശങ്ങളില്‍ പെയ്തത്. ഇന്നലെ ചെറിയ മഴ പെയ്തത് പ്രദേശവാസികള്‍ക്ക് വളരെ ആശ്വാസമായിരുന്നെന്നും എന്നാല്‍ വരും ദിനങ്ങളില്‍ ബ്രിസ്‌ബെയ്‌നില്‍ മഴ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ബ്യൂറോ ഓഫ് മെട്രോളജി സീനിയര്‍ കാലാവസ്ഥാ നിരീക്ഷകന്‍ റിക്ക് ത്രെല്‍ഫാള്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments